എസ്എസ്എല്‍സി: രാജന്‍ ചാക്കോക്ക് ജാമ്യം
തിരുവനന്തപുരം: ചോദ്യപേപ്പര്‍ ചോര്‍ന്ന കേസില്‍ പ്രസിന്റെ മാനേജര്‍ രാജന്‍ ചാക്കോ, ഭാര്യ ഗീത, പ്രസ് ജീവനക്കാരന്‍ സുരേഷ് എന്നിവര്‍ക്ക് തിരുവനന്തപുരം ഫസ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജാമ്യമനുവദിച്ചു.
ഏപ്രില്‍ 22 വെള്ളിയാഴ്ച ഉച്ചക്കു ശേഷം ജാമ്യഹര്‍ജി പരിഗണിച്ചപ്പോഴാണ് ഇവര്‍ക്ക് കോടതി ജാമ്യമനുവദിച്ചത്.
ചോദ്യപേപ്പര്‍ ചോര്‍ത്തിയ പ്രസിലെ കരാര്‍ ജീവനക്കാരന്‍ സുരേഷിനും ഇവരോടൊപ്പം ജാമ്യം ലഭിച്ചിട്ടുണ്ട്. സുരേഷാണ് പ്രസില്‍ നിന്നും ചോദ്യപേപ്പര്‍ കടത്തി ഈ കേസില്‍ ആദ്യം തന്നെ അറസ്റിലായി സിന്ധുവിനു നല്‍കിയത്.












Click it and Unblock the Notifications