എസ്എസ്എല്‍സി: ഐടി മാര്‍ക്കുകള്‍ രേഖപ്പെടുത്തിയതില്‍ പിഴവ്
തിരുവനന്തപുരം: എസ്എസ്എല്‍സി ഐടി പ്രാക്ടിക്കല്‍പരീക്ഷയുടെ മാര്‍ക്കുകള്‍ സോഫ്ട് വെയറില്‍ രേഖപ്പെടുത്തിയതില്‍ പിഴവുകള്‍ വന്നതായികണ്ടെത്തി.പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്ന് എത്തിയ സിഡികള്‍ പരീക്ഷാഭവനിലെ ടാബുലേഷന്‍ വിഭാഗത്തിലെ കമ്പ്യൂട്ടറില്‍ പകര്‍ത്തുമ്പോഴാണ് പിഴവുകള്‍ കണ്ടെത്തിയത്.
ഒരു വിദ്യാര്‍ത്ഥിയുടെ മാര്‍ക്കുകള്‍ പല രീതിയില്‍ രേഖപ്പെടുത്തിയതായും ആകെയുള്ള അഞ്ച് മാര്‍ക്കില്‍ കൂടുതല്‍ ചിലര്‍ക്ക് രേഖപ്പെടുത്തിയതായും കണ്ടെത്തി. ഇതെക്കുറിച്ച് ഐടി അറ്റ് സ്കൂള്‍ അധികൃതരും പരീക്ഷാഭവനിലെ ടാബുലേഷന്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കവുമുണ്ടായി.
സ്വകാര്യ കമ്പനി തയ്യാറാക്കിയ സോഫ്ട് എക്സാം എന്ന സോഫ്ട്വെയര്‍ ഉപയോഗിച്ചാണ് ഐടി പ്രാക്ടിക്കല്‍പരീക്ഷ നടത്തിയത്. ഇത് തുടക്കം മുതല്‍ വിവാദമായിരുന്നു.












Click it and Unblock the Notifications