ബോംബു ഭീഷണി: തീവണ്ടികള്‍ നിറുത്തിയിട്ടു
തൃശൂര്‍: റെയില്‍വെ ട്രാക്കില്‍ ബോംബു വച്ചിട്ടുണ്ടെന്ന സന്ദേശത്തെ തുടര്‍ന്ന് തീവണ്ടികള്‍ പല സ്റേഷനുകളിലായി നിറുത്തിയിട്ടു. തൃശൂര്‍-കൊടകര സ്റേഷനുകള്‍ക്കിടയില്‍ ആറിടങ്ങളിലായി ബോംബു വച്ചിട്ടുണ്ടെന്ന അജ്ഞാത ഫോണ്‍ സന്ദേശത്തെ തുടര്‍ന്നാണ് പല തീവണ്ടികളും വിവിധ സ്റേഷനുകളിലായി നിറുത്തിയിട്ടത്.
ഉച്ചക്ക് 12.50ടെ കോട്ടയം റെയില്‍വേ സ്റേഷനിലാണ് ഫോണ്‍സന്ദേശം ലഭിച്ചത്. റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് ബോംബുകള്‍ ഉച്ചക്കു ശേഷം പൊട്ടിക്കുമെന്നായിരുന്നു ഫോണ്‍ സന്ദേശം. ഇതെത്തുടര്‍ന്ന് ബോംബുസ്ക്വാഡും പൊലീസും തിരച്ചില്‍ നടത്തുകയാണ്.












Click it and Unblock the Notifications