Get Updates
Get notified of breaking news, exclusive insights, and must-see stories!

പെന്‍ഷന്‍ ബില്ലിനെ സിപിഎം എതിര്‍ക്കും

ചെന്നൈ: പെന്‍ഷന്‍ റഗുലേറ്ററി അതോറിറ്റി ബില്‍ ലോക്സഭയില്‍ അവതരിപ്പിക്കുകയാണെങ്കില്‍ ഇടതുപാര്‍ട്ടികള്‍ എതിര്‍ക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു.

ബില്ലില്‍ യാതൊരു ഭേദഗതിക്കും ഇടതുപാര്‍ട്ടികള്‍ നിര്‍ദേശം മുന്നോട്ടുവച്ചിട്ടില്ല. ബില്ല് പിന്‍വലിക്കണമെന്നാണ് തങ്ങളുടെ ആവശ്യം. ബില്ല് പാസാക്കുകയാണെങ്കില്‍ പെന്‍ഷന്‍ ഫണ്ടുകള്‍ സ്വകാര്യമേഖലയിലേക്ക് പോകും. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയിട്ടുണ്ടെന്നും സര്‍ക്കാരിനെ പ്രശ്നത്തിലാക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും കാരാട്ട് പറഞ്ഞു.

അച്ചടി മാധ്യമങ്ങളിലെ വിദേശനിക്ഷേപം സംബന്ധിച്ച നിബന്ധനകളില്‍ അയവ് വരുത്താനുള്ള നീക്കത്തെയും സിപിഎം എതിര്‍ക്കുമെന്ന് കാരാട്ട് വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+