തീവണ്ടിയപകടം: 10 റെയില്‍വേ ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍
അഹമ്മദാബാദ്: ഗുജറാത്തിലെ സാംലയയില്‍ ഏപ്രില്‍ 21 വ്യാഴാഴ്ച സബര്‍മതി എക്സ്പ്രസ് ചരക്കുവണ്ടിയുമായി കൂട്ടിയിടിച്ച സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 10 റെയില്‍വേ ജീവനക്കാരെ സസ്പെന്റ് ചെയ്തു.
സില്‍ വിഭാഗത്തിലെ രണ്ട് ജീവനക്കാര്‍, സില്‍ ആന്റ് ടെലകോം അസിസ്റന്റ് എഞ്ചിനീയര്‍, സാംലയ സ്റേഷന്‍ മാസ്റര്‍ എന്നിവരെയാണ് സസ്പെന്റ് ചെയ്തത്. മറ്റു ആറു പേരെ അപകടമുണ്ടായ അന്നു തന്നെ പിരിച്ചുവിട്ടിരുന്നു.
തീവണ്ടിയപകടത്തില്‍ 17 പേര്‍ മരിക്കുകയും 125ളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications