കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടതുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാം: ഐഎന്‍എല്‍

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: സംസ്ഥാനത്തെ വര്‍ഗീയ, ഫാസിസ്റ് ശക്തികളെ എതിര്‍ക്കാനുള്ള എല്‍ഡിഎഫ് പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കാമെന്ന് ഐഎന്‍എല്‍.

ഇക്കാര്യമറിയിച്ച് എല്‍ഡിഎഫിന് കത്തയച്ചിട്ടുണ്ടെന്നും അവരുടെ ഭാഗത്തു നിന്നും അനുകൂലപ്രതികരണമുണ്ടാകുമെന്നാണ് കരുതുന്നതെന്നും ഐഎന്‍എല്‍ സംസ്ഥാന നേതാവ് പി. എം. എ. സലാം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സംസ്ഥാനത്തെ വര്‍ഗീയ, വിഭാഗീയ ശക്തികള്‍ക്കെതിരെ എല്‍ഡിഎഫ് നടത്തുന്ന ശ്രമങ്ങളെ പ്രകീര്‍ത്തിച്ച സലാം ഇക്കാര്യത്തില്‍ ഐഎന്‍എല്‍ പിന്തുണ വാഗ്ദാനം ചെയ്തു. എല്‍ഡിഎഫുമായി സഖ്യമില്ലെങ്കിലും വര്‍ഗീയ ശക്തികള്‍ക്കെതിരെ എല്‍ഡിഎഫിന്റെ കൂടെ നിന്നു പോരാടാന്‍ ഐഎന്‍എല്‍ തയ്യാറാണ്. മറ്റു രാഷ്ട്രീയപാര്‍ട്ടികളുടമായി ലയിക്കാന്‍ ഐഎന്‍എല്ലിനു താല്‍പര്യമില്ല. തങ്ങളുടേതായ വ്യക്തിത്വം കാത്തുസൂക്ഷിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം.

ഐഎന്‍എല്ലിന്റെ 12-ാമത് സംസ്ഥാനസമ്മേളനം ഏപ്രില്‍ 28 മുതല്‍ കോഴിക്കോട് നടക്കുമെന്ന് സലാം അറിയിച്ചു. ഐഎന്‍എല്‍ ദേശീയ ജനറല്‍ സെക്രട്ടറി മുഹമ്മദ് സുലൈമാന്‍ മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്യും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X