Get Updates
Get notified of breaking news, exclusive insights, and must-see stories!

നടപടിയില്‍ ദേശീയ നേതാക്കള്‍ക്ക് അതൃപ്തി: കരുണാകരന്‍

തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസില്‍ ഒരു വിഭാഗത്തിനെതിരെ ഹൈക്കമാന്റ് കൈകൊണ്ട അച്ചടക്ക നടപടിയില്‍ ദേശീയനേതാക്കള്‍ക്ക് അതൃപ്തിയുണ്ടെന്ന് കെ. കരുണാകരന്‍ പറഞ്ഞു.

ചില ദേശീയനേതാക്കളുമായി സംസാരിച്ചപ്പോള്‍ തനിക്ക് ഇക്കാര്യം ബോധ്യപ്പെട്ടുവെന്ന് അദ്ദേഹം വ്യക്തമാക്കി.

എന്‍സിപി നേതാവ് ശരത്പവാറുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ കരുണാകരന്‍ തയ്യാറായില്ല. അതേ സമയം ദേശീയതലത്തില്‍ പാര്‍ട്ടി രൂപീകരിക്കുന്നതു സംബന്ധിച്ച് ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ വര്‍ഗീയവത്കരണം നടക്കുന്നുണ്ട്. അത് ബിജെപി മുതലെടുക്കുന്ന സാഹചര്യമുണ്ടാക്കാന്‍ അനുവദിക്കില്ല.

മെയ് ഒന്നിന് നടക്കുന്ന ഐ ഗ്രൂപ്പ് കണ്‍വെന്‍ഷനില്‍ കൂറുമാറ്റനിയമപ്രകാരം നടപടിയുണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് എംഎല്‍എമാര്‍ പങ്കെടുക്കില്ല. നിയമോപദേശം തേടിയതിന് ശേഷമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+