കോവളം: ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന് വി. എസ്
തിരുവനന്തപുരം: കോവളം കൊട്ടാരം ഏറ്റെടുക്കുന്നതു സംബന്ധിച്ച് സര്‍ക്കാര്‍ ഉടന്‍ സമഗ്രഓര്‍ഡിനന്‍സിറക്കണമെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.
കോവളം കൊട്ടാരം സംരക്ഷണ സമിതി ഏപ്രില്‍ 23 ശനിയാഴ്ച കോവളം കൊട്ടാരത്തിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വകാര്യസ്ഥാപനത്തില്‍ കോവളം കൊട്ടാരം കൈക്കലാക്കിയതിന് പിന്നില്‍ നടന്ന അഴിമതിയില്‍ ആന്റണി മന്ത്രിസഭയിലെ മന്ത്രിമാര്‍ക്ക് പങ്കുണ്ട്. സര്‍ക്കാര്‍ കൊണ്ടുവരുന്ന ഓര്‍ഡിനന്‍സ് കൊട്ടാരം കൈവശം വച്ചിരിക്കുന്ന എംഫാര്‍ ഗ്രൂപ്പില്‍ നിന്നും കൈപ്പറ്റിയ കോഴക്കുള്ള നന്ദിപ്രകടനമാകരുത്.
ഓര്‍ഡിനന്‍സില്‍ ഏറ്റെടുക്കുന്ന സ്ഥലങ്ങളെപ്പറ്റി വ്യക്തത വേണം. ഓര്‍ഡിനന്‍സ് ഇറക്കിയ ശേഷം അതുമിതും വിട്ടുപോയെന്ന സ്ഥിരം പല്ലവിയുണ്ടാകരുത്. എംഫാര്‍ ഗ്രൂപ്പെന്നു കേള്‍ക്കുമ്പോള്‍ സര്‍ക്കാര്‍ ഇപ്പോള്‍ മൂത്രമൊഴിക്കുന്ന അവസ്ഥയാണെന്നും വി.എസ് പറഞ്ഞു.
കോവളം ജംഗ്ഷനില്‍ നിന്നാണ് കൊട്ടാരം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ എടുക്കണമെന്ന് ആവശ്യപ്പെട്ടു നടത്തുന്ന മാര്‍ച്ച് ആരംഭിച്ചത്. ഇടതുമുന്നണിയിലെ എല്ലാ ഘടകകക്ഷികളും മാര്‍ച്ചില്‍ പങ്കെടുത്തു.












Click it and Unblock the Notifications