ലോട്ടറി വില്പന തിങ്കളാഴ്ച പുനരാരംഭിക്കും
തിരുവനന്തപുരം: കേരളത്തില്‍ സംസ്ഥാന ലോട്ടറികളുടെ വില്പന ഏപ്രില്‍ 25 തിങ്കളാഴ്ച പുനരാരംഭിക്കും. ജനവരി 27ന് ലോട്ടറി നിരോധനം ഏര്‍പ്പെടുത്തിയതിന് ശേഷമുള്ള ആദ്യത്ത നറുക്കെടുപ്പ് മെയ് 10ന് നടക്കും.
ആഴ്ചയില്‍ പെരിയാര്‍, ചൈതന്യ, കൈരളി, സൗഭാഗ്യ സീരിസുകളിലുള്ള 45 ലക്ഷം ലോട്ടറികളുടെ വില്പന നടക്കും. പെരിയാര്‍ ലോട്ടറിയുടെ നറുക്കെടുപ്പാണ് മെയ് 10ന് നടക്കുന്നത്. കൈരളി, സൗഭാഗ്യ എന്നിവയുടെ വില്പന അടുത്ത ദിവസങ്ങളില്‍ നടക്കും.
നിരോധനം നിലവില്‍ വരുന്നതിന് മുമ്പ് ടിക്കറ്റുകള്‍ വാങ്ങിയവര്‍ക്ക് ലോട്ടറി ഏജന്റുമാരില്‍ നിന്ന് പഴയ ടിക്കറ്റ് നല്‍കി പുതിയ ടിക്കറ്റ് വാങ്ങാവുന്നതാണ്. പുതിയ ലോട്ടറികള്‍ നല്‍കുന്നതിനായി മെയ് 31ന് മുമ്പ് കൈവശമുള്ള പഴയ ലോട്ടറികള്‍ തിരികെയേല്പിക്കുന്നതിന് ലോട്ടറി ഡയറക്ടര്‍ ഏജന്റുമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
എല്ലാ ആഴ്ചയിലും നാല് സീരിസുകളിലുമായി 1.98 കോടി രൂപ സമ്മാനത്തുകയായി നല്‍കുമെന്ന് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പെരിയാറിന്റെ നറുക്കെടുപ്പ് ചൊവ്വാഴ്ച നടക്കുമ്പോള്‍ ചൈതന്യ വ്യാഴാഴ്ചയും കൈരളി വെള്ളിയാഴ്ചയും സൗഭാഗ്യ ശനിയാഴ്ചയുമാണ് നറുക്കെടുക്കുന്നത്.












Click it and Unblock the Notifications