മുസ്തഫക്കു സീറ്റു നല്‍കിയത് കരുണാകരന്‍: മുരളി
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ ഉന്നതസ്ഥാനങ്ങളിലിരുന്നിരുന്ന ചില നേതാക്കള്‍ ഐ ഗ്രൂപ്പ് വിട്ടതൊഴിച്ചാല്‍ ബാക്കിയെല്ലാ നേതാക്കളും ഇപ്പോഴും ഗ്രൂപ്പിനൊപ്പമുണ്ടെന്ന് കെ.മുരളീധരന്‍. കെ.സുധാകരന്‍ ഗ്രൂപ്പില്‍ വരികയും പോവുകയും ചെയ്തതൊഴികെ അതോടനുബന്ധിച്ച് മറ്റൊന്നും നടന്നിട്ടില്ല.
എ. ഡി. മുസ്തഫക്ക് പേരാവൂരില്‍ മത്സരിക്കാന്‍ സീറ്റു നല്‍കിയത് ഹൈക്കമാന്റ് ആയിരുന്നില്ല, കെ.കരുണാകരനായിരുന്നു. ഹൈക്കമാന്റ് സ്ഥാനാര്‍ത്ഥിയെ മാറ്റിയ ശേഷം ഹൈക്കമാന്റിന്റെ പേരിലാണ് മുസ്തഫക്ക് മത്സരിക്കാന്‍ സീറ്റു നല്‍കിയത്. മുസ്തഫ ഗ്രൂപ്പ് വിട്ടെങ്കില്‍ അതിനെ വിലയിരുത്തേണ്ടത് ജനങ്ങളാണ്.
സിപിഎമ്മുമായി സഖ്യമുണ്ടാക്കുന്നതില്‍ തെറ്റൊന്നും കാണുന്നില്ല. കേന്ദ്രത്തില്‍ സിപിഎം പിന്തുണയോടെയാണ് കോണ്‍ഗ്രസ് ഭരിക്കുന്നത്. സംസ്ഥാനത്തെ രാഷ്ട്രീയകാലാവസ്ഥയും ഓരോ ദിവസം കഴിയുന്തോറും മാറുകയാണ്. അതുകൊണ്ടുതന്നെ യാഥാര്‍ത്ഥ്യബോധത്തോടെ കാര്യങ്ങള്‍ കാണണമെന്നും മുരളീധരന്‍ പറഞ്ഞു.












Click it and Unblock the Notifications