ഐ ഗ്രൂപ്പുമായി സഖ്യം ആലോചിച്ചിട്ടില്ല: പിണറായി
കാസര്‍ഗോഡ്: കെ.കരുണാകരനുമായി സഖ്യമുണ്ടാക്കുന്നതു സംബന്ധിച്ച് സിപിഎം ആലോചിക്കുക പോലും ചെയ്തിട്ടില്ലെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി പിണിറായി വിജയന്‍. കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ എവിടെ വരെ എത്തുമെന്ന് നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കരുണാകര വിഭാഗത്തിലെ കോണ്‍ഗ്രസ് പല വിഭാഗങ്ങളില്‍ ഒന്നു മാത്രമാണ്. അതിന്റെ ശക്തി അളക്കാന്‍ സമയമായിട്ടില്ല. കോണ്‍ഗ്രസിന്റെ തകര്‍ച്ചയുടെ വേഗം കൂടിക്കൊണ്ടിരിക്കുകയാണെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും അറിയാം. സിപിഎമ്മിന് ഇപ്പോള്‍ ആത്മവിശ്വാസമില്ലെന്നു പറയുന്നതില്‍ അര്‍ത്ഥമില്ല. ന്യൂനപക്ഷ-ഭൂരിപക്ഷ വര്‍ഗീയതകളെ ഒരുപോലെ എതിര്‍ക്കുന്ന പാര്‍ട്ടിയാണ് സിപിഎം.
എന്‍എസ്എസും എസ്എന്‍ഡിപിയും ഐക്യമുന്നണിയുണ്ടാക്കുന്നതിനോട് വിരോധമില്ല. പക്ഷേ ഇവര്‍ ആര്‍എസ്എസിന്റെ അജന്‍ഡ നടപ്പാക്കുവാന്‍ ശ്രമിക്കുന്നതിനോട് എതിര്‍പ്പുണ്ടെന്നും പിണറായി പറഞ്ഞു.












Click it and Unblock the Notifications