റെയില്‍വെ സ്റേഷനുകളില്‍ കോളര്‍ ഐഡി
കൊച്ചി: എല്ലാ പ്രധാന റെയില്‍വെ സ്റേഷനുകളിലും വിളിക്കുന്ന നമ്പര്‍ തിരിച്ചറിയുന്ന ഉപകരണം സ്ഥാപിക്കാന്‍ റെയില്‍വെ തീരുമാനിച്ചു. വ്യാജഭീഷണികോളുകള്‍ വ്യാപകമാവുന്ന സാഹചര്യത്തിലാണിത്.
വ്യാജഭീഷണി കോളുകള്‍ക്ക് പുറമെ ഉന്നത ഉദ്യോഗസ്ഥരാണെന്ന വ്യാജേന ജീവനക്കാരെ കളിപ്പിക്കുന്ന കോളുകളും ലഭിക്കാറുണ്ടെന്ന് ഏരിയ മാനേജര്‍ മാത്യു ജോര്‍ജ് പറഞ്ഞു. ഇത്തരം കോളുകള്‍ ജീവനക്കാരെ ആശയക്കുഴപ്പത്തിലാക്കാറുണ്ട്. ഇത്തരം കോളുകള്‍ ഓഫീസിന്റെ പ്രവര്‍ത്തനം തന്നെ അവതാളത്തിലാക്കുന്ന സാഹചര്യത്തിലാണിത് കോളുകള്‍ ഏത് നമ്പരില്‍ നിന്നാണെന്ന് കാണിക്കുന്ന ഉപകരണം എല്ലാ പ്രധാന സ്റേഷനുകളിലും സ്ഥാപിക്കാന്‍ തീരുമാനിച്ചത്.












Click it and Unblock the Notifications