Get Updates
Get notified of breaking news, exclusive insights, and must-see stories!

കരിമണല്‍: സര്‍ക്കാര്‍ നിയമങ്ങള്‍ പാലിച്ചില്ലെന്ന് സുധീരന്‍

തിരുവനന്തപുരം: ആലപ്പുഴയില്‍ നടക്കുന്ന കരിമണല്‍ ഖനനത്തെക്കുറിച്ചു പഠിക്കാന്‍ സര്‍ക്കാര്‍ പരിസ്ഥിതി കമ്മറ്റി രൂപീകരിച്ചത് എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തിയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ ആരോപിച്ചു. കമ്മറ്റി രൂപീകരിക്കുന്നിതില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പരിസ്ഥിതിയെ ബാധിക്കുന്ന കമ്മറ്റികള്‍ രൂപീകരിക്കുമ്പോള്‍ പാലിക്കേണ്ട നിയമങ്ങളെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ഒരു നിര്‍ദേശപുസ്തകം തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഈ നിയമങ്ങളെല്ലാം പാടെ അവഗണിച്ചിരിക്കുകയാണ്. മണല്‍ ലോബിയെ സഹായിക്കാനുള്ള ഉദ്ദേശ്യം വച്ചുതന്നെയാണ് പരിസ്ഥിതി കമ്മറ്റി രൂപീകരിച്ചിരിക്കുന്നത്.

അസാധാരണമായ രഹസ്യസ്വഭാവത്തിലൂടെയാണ് സര്‍ക്കാര്‍ പരിസ്ഥിതി കമ്മറ്റി രൂപീകരിച്ചത്. കമ്മറ്റി രൂപീകരണത്തെ പറ്റി ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തിയിട്ടില്ല. കമ്മറ്റിയിലെ മുഴുവനാളുകളും മണല്‍ ഖനനത്തെ അനുകൂലിക്കുന്നവരാണ്.

കമ്മറ്റി രൂപീകരണത്തോടെ മുഖ്യമന്ത്രിയുടെ വിശ്വാസ്യതക്ക് വീണ്ടു കളങ്കമേല്‍ക്കുകയാണ് ചെയ്തതെന്നും സുധീരന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+