കരുണാകരന്‍ കോണ്‍ഗ്രസ് വിടരുത്: സുധീരന്‍
തിരുവനന്തപുരം: കരുണാകരന്‍ കോണ്‍ഗ്രസ് വിട്ടുപോകാതെ ഹൈക്കമാന്റുമായി ചര്‍ച്ച ചെയ്ത് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് വി. എം. സുധീരന്‍.
കരുണാകരന്‍ ഇരിക്കുന്ന കൊമ്പ് മുറിക്കരുത്. കോണ്‍ഗ്രസ് വിട്ടുപോകുന്നത് കരുണാകരന് ദോഷം ചെയ്യും. തന്റെ രാഷ്ട്രീയജീവിതത്തിനിടയില്‍ ഇതുപോലെ പലരും കോണ്‍ഗ്രസ് വിട്ടുപോകുന്നത് കണ്ടിട്ടുണ്ട്. കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താതെ ഹൈക്കമാന്റിന്റെ തീരുമാനങ്ങള്‍ എല്ലാവരും അംഗീകരിക്കണം.
ഏപ്രില്‍ 23 ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സുധീരന്‍.












Click it and Unblock the Notifications