സിനിമാ പ്രവര്‍ത്തകര്‍ക്ക് തൊഴിലാളി യൂണിയന്‍
കൊച്ചി: സിഐടിയുവിന്റെ കീഴിലുള്ള മലയാള സിനിമയിലെ സാങ്കേതിക ജോലിക്കാരുടെ തൊഴിലാളി സംഘടന മെയ് 20ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ എറണാകുളം ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യും.
സംഘടനയുടെ അധ്യക്ഷന്‍ ജോണ്‍ ഫെര്‍ണാണ്ടസ് വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ലൈറ്റ് ബോയ്മാര്‍, ക്യാമറ അസിസ്റന്റുമാര്‍, മേക്കപ്പ് അസിസ്റന്റുമാര്‍ തുടങ്ങി സിനിമാരംഗത്തു പ്രവര്‍ത്തിക്കുന്ന 10000ളം പേര്‍ സംഘടനയില്‍ അംഗങ്ങളായിരിക്കും. ഈ രംഗത്തുള്ളവര്‍ ഇപ്പോള്‍ ചൂഷണത്തിനിരയാവുകയാണെന്ന് ജോണ്‍ പറഞ്ഞു. പുലര്‍ച്ചെ മുതല്‍ രാത്രി വരെ ജോലി ചെയ്യേണ്ടിവരുന്ന ഇവര്‍ക്ക് വളരെ കുറവു വേതനം മാത്രമാണ് ലഭിക്കുന്നത്. അതുകൊണ്ട് ഈ രംഗത്ത് ഷിഫ്റ്റ് സംവിധാനം ഏര്‍പ്പെടുത്തണം.
ജോലി സുരക്ഷിതത്വം, പ്രോവിഡണ്ട് ഫണ്ട്, നിശ്ചിത കൂലി, പെന്‍ഷന്‍ തുടങ്ങിയ ആവശ്യങ്ങളും നടപ്പാക്കണമെന്ന് ജോണ്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications