മന്‍മോഹന്‍സിംഗ് നേപ്പാള്‍ രാജാവുമായി കൂടിക്കാഴ്ച നടത്തി
ജക്കാര്‍ത്ത: പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് നേപ്പാള്‍ രാജാവ് ജ്ഞാനേന്ദ്രയുമായി കൂടിക്കാഴ്ച നടത്തി. ജക്കാര്‍ത്തയില്‍ നടക്കുന്ന ആഫ്രോ-ഏഷ്യന്‍ ഉച്ചക്കോടിയ്ക്കിടെയായിരുന്നു കൂടിക്കാഴ്ച.
നേപ്പാളില്‍ ജനാധിപത്യം പുന:സ്ഥാപിക്കണമെന്ന് പ്രധാനമന്ത്രി നേപ്പാള്‍ രാജാവിനോട് ആവശ്യപ്പെട്ടു. മാവോയിസ്റ് തീവ്രവാദികളുടെ ആക്രമണങ്ങള്‍ തടയുന്നതിന് ചര്‍ച്ചകളും അടിയന്തിരാവസ്ഥ പിന്‍വലിക്കലും മാത്രമാണ് മാര്‍ഗമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
അടിയന്തിരാവസ്ഥ പിന്‍വലിച്ചതിന് ശേഷം നേപ്പാളിന് സൈനിക സഹായം തുടരുമെന്ന് മന്‍മോഹന്‍സിംഗ് ഉറപ്പുനല്‍കിയതായി ജ്ഞാനേന്ദ്ര വാര്‍ത്താലേഖകരോട് പറഞ്ഞു.












Click it and Unblock the Notifications