കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാര്‍ഷിക കയറ്റുമതിക്ക് തടസങ്ങള്‍ നീക്കണം

  • By Staff
Google Oneindia Malayalam News

ജക്കാര്‍ത്ത: ഏഷ്യയിലെയും ആഫ്രിക്കയിലെയും രാജ്യങ്ങള്‍ വ്യാപാരത്തെ പ്രതികൂലമായി ബാധിക്കുന്ന കാര്‍ഷിക സബ്സിഡികള്‍ നിര്‍ത്തണമെന്നും കാര്‍ഷിക കയറ്റുമതിക്കുള്ള തടസങ്ങള്‍ നീക്കണമെന്നും പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ആവശ്യപ്പെട്ടു. ആഫ്രോ-ഏഷ്യന്‍ ഉച്ചകോടിയുടെ പ്ലീനറി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വതന്ത്രമായ പ്രവര്‍ത്തനത്തെ തടയുന്ന വിസ നിബന്ധനകള്‍ ഏഷ്യയിലെയും ആഫ്രിക്കയിലെയും ജനങ്ങള്‍ക്ക് തങ്ങളുടെ സാമ്പത്തികശേഷിയുടെ മുഴുവന്‍ ആനുകൂല്യങ്ങളും ലഭിക്കുന്നതിന് തടസമാവുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

നമ്മുടെ ജൈവവിൈധ്യം സംരക്ഷിക്കേണ്ടതുണ്ടെന്നും മറ്റുള്ളവര്‍ അവയെ ചൂഷണം ചെയ്യുന്നത് തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് ഐക്യരാഷ്ട്ര സഭ പോലുള്ള സ്ഥാപനങ്ങളില്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X