അക്കാദമിയില്‍ നിന്ന് രാജിവയ്ക്കില്ല: സോണാല്‍
ദില്ലി: കേന്ദ്ര സംഗീത നാടക അക്കാദമി അധ്യക്ഷസ്ഥാനത്തു നിന്ന് രാജിവയ്ക്കില്ലെന്ന് സോണാല്‍ മാന്‍സിംഗ്. ശനിയാഴ്ച ചേര്‍ന്ന അക്കാദമി നിര്‍വാഹക സമിതി യോഗത്തിലെടുത്ത തീരുമാനങ്ങളെ കുറിച്ച് അറിയിക്കുന്നതിന് സാംസ്കാരിക- വാര്‍ത്താവിതരണ മന്ത്രി എസ്. ജയ്പാല്‍ റെഡ്ഢിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് അവര്‍ അറിയിച്ചു.
മൂന്ന് മണിക്കൂര്‍ നീണ്ട യോഗത്തിന് ശേഷം കാവാലം നാരായണപ്പണിക്കര്‍ അക്കാദമി വൈസ് ചെയര്‍മാന്‍ സ്ഥാനത്തു നിന്നും രാജിവയ്ക്കാന്‍ മാത്രം എന്താണ് സംഭവിച്ചതെന്ന് തനിക്കറിയില്ലെന്ന് സോണാല്‍ പറഞ്ഞു.
തനിക്കെതിരെ ആരോപണങ്ങളുന്നയിക്കുന്നവര്‍ക്ക് തനിക്കെതിരെ ഒരു തെളിവ് പോലും നല്‍കാനില്ല. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ക്ഷമാപണം നടത്താന്‍ തനിക്ക് മടിയില്ല. താന്‍ അധ്യക്ഷയാവുന്നതിന് മുമ്പ് പല ആനുകൂല്യങ്ങളും പറ്റിയിരുന്നവരാണ് ഇപ്പോള്‍ അത് ലഭിക്കാത്തതിനാല്‍ തനിക്കെതിരെ ശബ്ദമുയര്‍ത്തുന്നത്- സോണാല്‍ പറഞ്ഞു.












Click it and Unblock the Notifications