കേരളത്തെ മാതൃകയാക്കണം: പാര്‍ലമെന്റ് കമ്മിറ്റി
ദില്ലി: കുട്ടികള്‍ സ്കൂള്‍ പഠനം ഇടയ്ക്കുവച്ചു നിര്‍ത്തുന്നതു തടയുന്നതിന് കേരളവും തമിഴ്നാടും നടപ്പിലാക്കിയ മാതൃക പിന്തുടരണമെന്ന് പാര്‍ലമെന്റ് വിദ്യാഭ്യാസ കമ്മിറ്റി നിര്‍ദേശിച്ചു.
ഒന്നാം ക്ലാസ് മുതല്‍ അഞ്ചാം ക്ലാസ് വരെ കുട്ടികള്‍ പഠനം നിര്‍ത്തുന്നതിന്റെ നിരക്ക് 43.89 ശതമാനമാണ്. ഒന്നാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെ ഇത് 52. 8 ശതമാനമാണ്.
ആന്ധ്രാപ്രദേശ്, അസം, ബീഹാര്‍, ഒറീസ, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ് കുട്ടികള്‍ ഏറ്റവും കയടുതലായി സ്കൂള്‍ പഠനം നിര്‍ത്തുന്നത് കണ്ടുവരുന്നത്. പശ്ചിമബംഗാള്‍, ഉത്തര്‍പ്രദേശ്, ബീഹാര്‍, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലും സ്കൂള്‍ പഠനം നിര്‍ത്തുന്ന കുട്ടികളുടെ എണ്ണം വളരെ കൂടുതലാണ്.
പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നു പോലും കുട്ടികളെ സ്തൂളുകളിലേക്ക് ആകര്‍ഷിക്കുന്നതില്‍ ഉച്ചഭക്ഷണ പദ്ധതി പ്രതീക്ഷിച്ചതു പോലെ വിജയിച്ചില്ലെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തില്‍ സ്കൂള്‍ പഠനം നിര്‍ത്തുന്ന കുട്ടികളുടെ എണ്ണം വളരെ കുറവായ കേരളത്തിന്റെയും തമിഴ്നാടിന്റെയും മാതൃക പിന്തുടരണമെന്നാണ് കമ്മിറ്റിയുടെ നിര്‍ദേശം.












Click it and Unblock the Notifications