കാവാലത്തിന്റെ രാജി സ്വീകരിക്കില്ല
ദില്ലി: കേന്ദ്ര സംഗീത നാടക അക്കാദമി വൈസ് ചെയര്‍മാന്‍ സ്ഥാനത്തു നിന്നുള്ള കാവാലം നാരായണപ്പണിക്കരുടെ രാജി തത്കാലം കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കില്ല.
കേന്ദ്രമന്ത്രി എസ്. ജയ്പാല്‍ റെഡ്ഢി രാജി രാഷ്ട്രപതിയുടെ പരിഗണനക്കു വിട്ടിരിക്കുകയാണ്. ഇക്കാര്യത്തില്‍ രാഷ്ട്രപതിയുടെ തീരുമാനമുണ്ടാകുന്നതു വരെ കാത്തിരിക്കാനാണ് കേന്ദ്രമന്ത്രി എസ്. ജയ്പാല്‍ റെഡ്ഢിയുടെ തീരുമാനം.
സോണാല്‍ മാന്‍സിംഗിനെ അക്കാദമി അധ്യക്ഷ സ്ഥാനത്തു നിന്ന് നീക്കണമെന്ന് കാവാലത്തിന്റെ നേതൃത്വത്തില്‍ അക്കാദമി നിര്‍വാഹക സമിതി അംഗങ്ങള്‍ രാഷ്ട്രപതിയെ കണ്ട് അഭ്യര്‍ഥിച്ചിരുന്നു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇക്കാര്യത്തില്‍ രാഷ്ട്രപതിയുടെ തീരുമാനമുണ്ടായേക്കും.
അക്കാദമി നിര്‍വാഹക സമിതി അംഗങ്ങള്‍ ശക്തമായി രംഗത്തു വന്ന സാഹചര്യത്തില്‍ സോണാല്‍ മാന്‍സിംഗിനെ അധ്യക്ഷ സ്ഥാനത്തു നീക്കാന്‍ രാഷ്ട്രപതി തീരുമാനിച്ചേക്കും. സോണാലിനെ മാറ്റണമെന്ന നിലപാടാണ് കേന്ദ്രസര്‍ക്കാരിനുമുള്ളത്.
സോണാലിന്റെ നേതൃത്വത്തില്‍ അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ ഒന്നും നടക്കില്ലെന്നും ഈ സ്ഥിതി മാറേണ്ടതുണ്ടെന്നും കാവാലം പറഞ്ഞു.












Click it and Unblock the Notifications