Get Updates
Get notified of breaking news, exclusive insights, and must-see stories!

സംഗീതനാടക അക്കാദമി: കാവാലം രാജിവച്ചു

ദില്ലി: കേന്ദ്ര സംഗീത നാടക അക്കാദമി വൈസ് ചെയര്‍മാന്‍ സ്ഥാനം കാവാലം നാരായണപ്പണിക്കര്‍ രാജിവച്ചു.

ഏപ്രില്‍ 23 ശനിയാഴ്ച ചേര്‍ന്ന അക്കാദമി നിര്‍വാഹക സമിതി യോഗത്തിനു ശേഷം കേന്ദ്രമന്ത്രി എസ്. ജയ്പാല്‍റെഡ്ഢിക്കാണ് അദ്ദേഹം രാജിക്കത്ത് സമര്‍പ്പിച്ചത്. സോണാല്‍ മാന്‍സിംഗ് അക്കാദമി അധ്യക്ഷ സ്ഥാനത്തു തുടരുന്നിടത്തോളം വൈസ് ചെയര്‍മാനായി തുടരാനാവില്ലെന്ന് കാവാലം രാജിക്കത്തില്‍ വ്യക്തമാക്കി.

സോണാല്‍ മാന്‍സിംഗിനെ മാറ്റണമെന്ന് അഭിപ്രായമുള്ള രാജാറെഡ്ഢി, ബി. ആര്‍. ഭാര്‍ഗവ, ശാന്താശരണ്‍ജിത് സിഗ് എന്നിവരും അടുത്തുതന്നെ അക്കാദമി നിര്‍വാഹകസമിതിയില്‍ നിന്ന് രാജിവച്ചേക്കും. സോണാലിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് വ്യാഴാഴ്ച രാഷ്ട്രപതിക്കു നിവേദനം നല്‍കിയിരുന്നു.

അതേ സമയം ശനിയാഴ്ച നടന്ന നിര്‍വാഹകസമിതി യോഗത്തില്‍ സോണാലിന്റെ രാജി ആരും ആവശ്യപ്പെട്ടില്ല. തര്‍ക്കവിഷയങ്ങളും യോഗത്തില്‍ ചര്‍ച്ചാവിഷയമായില്ല. സമിതി അംഗത്വം രാജിവച്ച ബാലമുരളികരഷ്യോട് രാജി പിന്‍വലിക്കാന്‍ യോഗം ആവശ്യപ്പെട്ടു.

സോണാലിന്റെ രാജിക്കാര്യം ചര്‍ച്ച ചെയ്യാനുള്ള യോഗമായിരുന്നില്ല ചേര്‍ന്നതെന്ന് കാവാലം പറഞ്ഞു. സോണാല്‍ നടത്തിയ പരസ്പരവിരുദ്ധമായ പ്രസ്താവനകള്‍ യുക്തിക്കു നിരക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+