ലാലുവിനെ ആക്രമിച്ചത് കമ്മിഷന്‍ അന്വേഷിക്കും
അഹമ്മദാബാദ്: കേന്ദ്ര റെയില്‍വെ മന്ത്രി ലാലുപ്രസാദ് യാദവിനെതിരെ വഡോദരയില്‍ അക്രമം നടന്ന സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നതിന് ഗുജറാത്ത് സര്‍ക്കാര്‍ ഏകാംഗ ജുഡീഷ്യല്‍ കമ്മിഷനെ നിയമിച്ചു. ഗുജറാത്ത് ഹൈക്കോടതിയില്‍ നിന്നും വിരമിച്ച ജസ്റിസ് എന്‍. ബി. പട്ടേലാണ് അന്വേഷണം നടത്തുക.
സബര്‍മതി എക്സ്പ്രസ് ചരക്കുവണ്ടിയുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് പരിക്കേറ്റവരെ സന്ദര്‍ശിക്കുന്നതിനായി ആശുപത്രിയിലെത്തിയപ്പോഴാണ് ലാലുവിനെതിരെ ആക്രമണം നടന്നത്. തനിക്കെതിരെ നടന്ന ആക്രമണം ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി ആസൂത്രണം ചെയ്തതാണെന്ന് ലാലു ആരോപിച്ചിരുന്നു.
സുരക്ഷാസംവിധാനത്തില്‍ പിഴവ് വന്നിട്ടുണ്ടോ തുടര്‍ന്നുള്ള കാര്യങ്ങള്‍ കമ്മിഷന്‍ അന്വേഷിക്കും. മൂന്ന് മാസത്തിനുള്ളില്‍ കമ്മിഷന്‍ ഗുജറാത്ത് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
സംഭവവുമായി ബന്ധപ്പെട്ട് ചില ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.












Click it and Unblock the Notifications