ഐ ഗ്രൂപ്പ് യോഗത്തില്‍ അന്തിമതീരുമാനം
തിരുവനന്തപുരം: ഏപ്രില്‍ 25 തിങ്കളാഴ്ച നടക്കുന്ന ഐ ഗ്രൂപ്പ് യോഗത്തില്‍ ഭാവിപരിപാടികളെ കുറിച്ചുള്ള അന്തിമതീരുമാനമുണ്ടായേക്കും. മെയ് ഒന്നിന് നടക്കുന്ന തൃശൂര്‍ കണ്‍വെന്‍ഷനില്‍ എടുക്കേണ്ട നിലപാടുകളെ കുറിച്ച് തീരുമാനിക്കുന്നത് തിങ്കളാഴ്ചത്തെ യോഗത്തിലായിരിക്കും.
പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതു സംബന്ധിച്ച് അന്തിമതീരുമാനം തിങ്കളാഴ്ചത്തെ യോഗത്തിലുണ്ടാവും. പുതിയ പാര്‍ട്ടി സംബന്ധിച്ച് ഇതുവരെ കരുണാകരന് പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ലെങ്കിലും പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് വ്യക്തമാക്കിക്കഴിഞ്ഞ മുരളിയുടെ നിലപാടില്‍ നിന്ന് വിഭിന്നമായ തീരുമാനമൊന്നും അദ്ദേഹം സ്വീകരിക്കാന്‍ സാധ്യതയില്ല. പുതിയ പാര്‍ട്ടിയുടെ പേര്, കൊടി തുടങ്ങിയവ സംബന്ധിച്ച് തിങ്കളാഴ്ചത്തെ യോഗത്തില്‍ മിക്കവാറും തീരുമാനമുണ്ടായേക്കും.
എംഎല്‍എമാര്‍ക്ക് അയോഗ്യത കല്പിക്കപ്പെടാത്ത രീതിയിലായിരിക്കണം പുതിയ പാര്‍ട്ടി രൂപീകരണമെന്നാണ് ഐ ഗ്രൂപ്പിന്റെ തീരുമാനം. അതേ സമയം കരുണാകരന് രാജ്യസഭാംഗത്വം ഒഴിയും. ഇതിനകം അദ്ദേഹം രാജ്യസഭാംഗത്വം രാജിവച്ചതായി അറിയിക്കുന്ന കത്ത് കോണ്‍ഗ്രസ് നേതൃത്വത്തിന് നല്‍കിയിട്ടുണ്ടെന്ന് അഭ്യൂഹമുണ്ട്. അതേ സമയം താന്‍ മന്ത്രിസ്ഥാനവും എംഎല്‍എ സ്ഥാനവും രാജിവച്ചതായുള്ള വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് എന്‍. ശക്തന് വ്യക്തമാക്കി.
ഇടതുമുന്നണിയില്‍ ചേരുക എന്ന ലക്ഷ്യത്തോടെയായിരിക്കും പുതിയ പാര്‍ട്ടി രൂപീകരിക്കുന്നത്. ദേശീയതലത്തില്‍ എന്‍സിപി പോലുള്ള പാര്‍ട്ടികളുമായി ധാരണയുണ്ടാക്കാനും ആലോചനയുണ്ട്.
-
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്'












Click it and Unblock the Notifications