ഇനി ചര്‍ച്ചയില്ലെന്ന് കരുണാകരന്‍
തിരുവനന്തപുരം: കോണ്‍ഗ്രസിലെ പ്രശ്നങ്ങളുടെ കാര്യത്തില്‍ ഇനിയും ചര്‍ച്ചയും തീരുമാനവുമൊന്നുമില്ലെന്ന് കെ. കരുണാകരന്‍ പറഞ്ഞു. മെയ് ഒന്നിന് നടക്കുന്ന കണ്‍വെന്‍ഷനില്‍ എല്ലാം വ്യക്തമാവുമെന്ന് അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയപാര്‍ട്ടികള്‍ സാമുദായിക സംഘടനകള്‍ക്ക് പിന്നാലെ പോകേണ്ടതില്ലെന്നും തങ്ങളുടെ ചുമതല നിര്‍വഹിക്കാനാണ് രാഷ്ട്രീയപാര്‍ട്ടികള്‍ നോക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏപ്രില്‍ 24 ഞായറാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്‍എസ്എസ്സിന് റാലി നടത്താനുള്ള അവകാശമുണ്ട്. എന്നാല്‍ ശക്തി തെളിയിക്കാതെ തന്നെ കാര്യങ്ങള്‍ വ്യക്തമാണ്. കേരളത്തില്‍ ഇനി ആരു ഭരിക്കണമെന്ന് തങ്ങള്‍ തീരുമാനിക്കുമെന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടിയപ്പോള്‍ 49നോടൊപ്പം രണ്ട് ചേര്‍ത്താലേ 51 ആവൂവെന്നും അപ്പോള്‍ രണ്ടിന് അതിന്റേതായ ശക്തിയുണ്ടെന്നുമായിരുന്നു കരുണാകരന്റെ മറുപടി.












Click it and Unblock the Notifications