Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭരണം ഇനി ഞങ്ങള്‍ തീരുമാനിക്കും: പണിക്കര്‍

തിരുവനന്തപുരം: കേരളം ഇനി ആരു ഭരിക്കണമെന്ന് എന്‍എസ്എസ്സും എസ്എന്‍ഡിപി യോഗവും ചേര്‍ന്നുള്ള ഭൂരിപക്ഷ വിഭാഗങ്ങളുടെ കൂട്ടായ്മയായിരിക്കും തീരുമാനിക്കുന്നതെന്ന് എന്‍എസ്എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി. കെ. നാരായണപ്പണിക്കര്‍ പറഞ്ഞു.

ന്യൂനപക്ഷ പ്രീണനത്തെ ഇനിയും വച്ചുപൊറുപ്പിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ലക്ഷങ്ങള്‍ അണിനിരന്ന റാലിക്കു ശേഷം സമസ്ത കേരള നായര്‍ മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പണിക്കര്‍.

യോജിക്കാവുന്ന എല്ലാ മേഖലകളിലും എന്‍എസ്എസ്സും എസ്എന്‍ഡിപിയും യോജിച്ചു പ്രവര്‍ത്തിക്കും. സമദൂര സിദ്ധാന്തം ഇനിയും തുടരും. അതേ സമയം നമ്മെ സഹായിക്കാത്തവനെ സഹായിക്കില്ലെന്ന് പറയാനുള്ള തന്റേടം നാം കാണിക്കണം. പല രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നവര്‍ തങ്ങള്‍ക്കിടയിലുണ്ടാകാമെങ്കിലും അന്തിമപരിഗണന നല്‍കേണ്ടത് സമുദായ താത്പര്യത്തിനായിരിക്കണം.

നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ അനുവദിക്കില്ല. ഉള്ളവനല്ല, ഇല്ലാത്തവനാണ് സംവരണം ഏര്‍പ്പെടുത്തേണ്ടത്. ഇനിയും ന്യൂനപക്ഷ പ്രീണനം അനുവദിക്കാനാവില്ല. മാറിമാറിവന്ന ഇടതു, വലതു സര്‍ക്കാരുകള്‍ അതാണ് ചെയ്തുകൊണ്ടിരുന്നത്. വിദ്യാഭ്യാസം ന്യൂനപക്ഷങ്ങള്‍ക്ക് തീറെഴുതി നല്‍കിയിരിക്കുകയാണ്.

സംസ്ഥാന സര്‍ക്കാര്‍ മുന്നോക്ക ക്ഷേമ കോര്‍പ്പറേഷന്‍ രൂപീകരിക്കണമെന്ന് പണിക്കര്‍ ആവശ്യപ്പെട്ടു. ഇതിന്റെ ചുമതല മുന്നോക്കക്കാര്‍ക്കു തന്നെയായിരിക്കണം. മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നല്‍കുന്നവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്നതിന് സര്‍ക്കാര്‍ നടപടിയെടുക്കണം.

ലക്ഷങ്ങള്‍ പങ്കെടുത്ത റാലി തലസ്ഥാനം കണ്ട കൂറ്റന്‍ പ്രകടനങ്ങളിലൊന്നായിരുന്നു. നഗരപാതകളിലൂടെ മണിക്കൂറുകളോളം അലയടിച്ച പ്രകടനത്തില്‍ സൂവര്‍ണ പീതകപതാകകള്‍ പാറിക്കളിച്ചു. റാലിക്കു ശേഷം നടന്ന സമ്മേളനത്തില്‍ എന്‍എസ്എസ് നേതാക്കള്‍ പ്രസംഗിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+