മുഖ്യമന്ത്രി രാജിവയ്ക്കണം: അച്യുതാനന്ദന്‍
തിരുവനന്തപുരം: എസ്എസ്എല്‍സി ചോദ്യപേപ്പര്‍ ചോര്‍ച്ച സംബന്ധിച്ച അന്വേഷണം അട്ടിമറിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്ന് പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ഏപ്രില്‍ 24 ഞായറാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഞ്ച് ലക്ഷത്തില്‍പ്പരം വിദ്യാര്‍ഥികളുടെ ഭാവി നിര്‍ണയിക്കുന്ന എസ്എസ്എല്‍സി പരീക്ഷയുടെ വിശ്വാസ്യത തകര്‍ത്ത സംഭവമാണ് ചോദ്യപേപ്പര്‍ ചോര്‍ച്ച. ഗുരുതരമായ ഈ സംഭവത്തില്‍ നടക്കുന്ന അന്വേഷണമാണ് അട്ടിമറിക്കപ്പെട്ടത്. ധാര്‍മികതയുണ്ടെങ്കില്‍ ഒരു നിമിഷം പോലും വൈകാതെ രാജിവയ്ക്കുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടത്. പ്രതികളെന്ന് ക്രൈംബ്രാഞ്ച് തന്നെ പറയുന്നവരെ വിട്ടുകിട്ടണമെന്ന് അവര്‍ ആവശ്യപ്പെടാത്തത് അന്വേഷണം അട്ടിമറിക്കപ്പെടുകയാണെന്നതിനുള്ള തെളിവാണ്.
ഐടി പരീക്ഷയുടെ കാര്യത്തില്‍ അഞ്ച് ലക്ഷത്തില്‍പ്പരം വിദ്യാര്‍ഥികളുടെ പരീക്ഷണത്തിനെറിഞ്ഞുകൊടുത്ത ഇ. ടി. മുഹമ്മദ് ബഷീറിന് വിദ്യാഭ്യാസമന്ത്രിയായി തുടരാന്‍ അവകാശമില്ല. മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും അഴിമതിക്കാരാണെന്നത് നമായ സത്യമാണ്- വി. എസ്. പറഞ്ഞു.












Click it and Unblock the Notifications