മാര്‍പാപ്പ സ്ഥാനാരോഹണം ചെയ്തു
വത്തിക്കാന്‍ സിറ്റി: ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ഔപചാരികമായി സ്ഥാനാരോഹണം ചെയ്തു.
മാര്‍പാപ്പയുടെ പരമ്പരാഗത സ്ഥാനചിഹ്നങ്ങളായ മുക്കുവന്റെ മോതിരവും പാലിയവും ചടങ്ങിന്റെ ഭാഗമായി മാര്‍പാപ്പയെ ധരിപ്പിച്ചു. റോമന്‍ കത്തോലിക്കാ സഭയുടെ 2565-ാമത്തെ പരമാധ്യക്ഷനാണ് ബനഡിക്ട് പതിനാറാമന്‍.
മാര്‍പാപ്പയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ നിന്ന് തന്റെ ആദ്യത്തെ സന്ദേശം നല്‍കി. 1978ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയായി സ്ഥാനമേറ്റതിന് ശേഷം നല്‍കിയ സന്ദേശം തന്നെയാണ് ബെനഡിക്ട് പതിനാറാമനും നല്‍കിയത്. ഭയപ്പെടരുതെന്ന് അദ്ദേഹം വിശ്വാസികളെ ഉത്ബോധിപ്പിച്ചു. നമുക്കൊന്നും നഷ്ടപ്പെട്ടില്ലെന്നും ജീവിതം സ്വതന്ത്രവും മനോഹരവും മഹത്തരവുമാക്കിത്തീര്‍ക്കണമെന്നും അദ്ദേഹം വിശ്വാസികള്‍ക്ക് നല്‍കിയ സന്ദേശത്തില്‍ പറഞ്ഞു.
നിരവധി ലോകനേതാക്കളും ലക്ഷക്കണക്കിന് വിശ്വാസികളും സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.












Click it and Unblock the Notifications