സംഗീത നാടക അക്കാദമി: മൂന്ന് പേര്‍ കൂടി രാജിവച്ചു
ദില്ലി: കേന്ദ്ര സംഗീത നാടക അക്കാദമിയില്‍ നിന്ന് മൂന്ന് പേര്‍ കൂടി രാജിവച്ചു. അക്കാദമി നിര്‍വാഹക സമിതി അംഗങ്ങളായ ഹിന്ദുസ്ഥാനി വായ്പ്പാട്ടുകാരന്‍ അശീശ് ചക്രവര്‍ത്തി, ജയശ്രീ, കര്‍ണാടിക് സംഗീതജ്ഞന്‍ സത്യനാരായണന്‍ എന്നിവരാണ് രാജിവച്ചത്.
സാംസ്കാരിക-വാര്‍ത്താവിതരണമന്ത്രി എസ്. ജയ്പാല്‍ റെഡ്ഢിക്ക് ഇവര്‍ രാജിക്കത്ത് നല്‍കി. കാവാലം നാരായണപ്പണിക്കര്‍ അക്കാദമി വൈസ് ചെയര്‍മാന്‍ സ്ഥാനം രാജിവച്ചതിന് പിന്നാലെയാണ് ഇവരുടെ രാജി. ബാലമുരളികൃഷ്ണ നേരത്തെ അക്കാദമിയില്‍ നിന്ന് രാജിവച്ചിരുന്നു. ഇദ്ദേഹത്തിന്റെ രാജി സ്വീകരിച്ചിട്ടില്ല.
സോണാല്‍ മാന്‍സിംഗ് അക്കാദമി ചെയര്‍മാന്‍ സ്ഥാനമൊഴിയണമെന്ന ആവശ്യവുമായാണ് മൂന്ന് പേര്‍ കൂടി രാജിവച്ചത്.












Click it and Unblock the Notifications