കോള പ്ലാന്റിനെതിരെ തമിഴ്നാട്ടില്‍ പ്രക്ഷോഭം
ചെന്നൈ: തമിഴ്നാട്ടില്‍ സ്ഥാപിക്കുന്ന കൊക്കക്കോള പ്ലാന്റിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കുടിവെള്ളമൂറ്റുന്നെന്ന പരാതിയുമായി തിരുനെല്‍വേലിയില്‍ നിര്‍മാണം തുടങ്ങിയിരിക്കുന്ന കൊക്കക്കോള പ്ലാന്റിനെതിരെ തദ്ദേശവാസികളും ഇടതുപ്രസ്ഥാനങ്ങളും രംഗത്തിറങ്ങിയിരിക്കുകയാണ്.
തിരുനെല്‍വേലിയില്‍ നിന്നും 15 കിലോമീററര്‍ അകലെയുള്ള സംസ്ഥാന വ്യവസായവികസന കോര്‍പറേഷന്റെ ഗംഗൈന്‍കോണ്ടന്‍ വ്യവസായ പാര്‍ക്കിലാണ് കോള പ്ലാന്റ് സ്ഥാപിക്കുന്നത്. ഇതിനായി താമ്രപറനി നദിയില്‍ നിന്നും അഞ്ചുലക്ഷം ലിറ്റര്‍ വെള്ളമെടുക്കാന്‍ അനുവാദം നല്‍കിയിട്ടുണ്ട്. പാര്‍ക്കിലേക്കാവശ്യമായ വെള്ളമെടുക്കുന്നതും ഈ നദിയില്‍ നിന്നു തന്നെയാണ്.
വ്യവസായ പാര്‍ക്കിന്റെയും കോള പ്ലാന്റിന്റെയും പ്രവര്‍ത്തനം സമീപത്തും പരിസരപ്രദേശങ്ങളിലും ജലക്ഷാമമുണ്ടാക്കുമെന്നാണ് പരിസരവാസികള്‍ പറയുന്നത്. തിരുനെല്‍വേലിയില്‍ ഇപ്പോള്‍ത്തന്നെ കുടിവെളള ക്ഷാമം അനുഭവപ്പെടുന്നുണ്ട്. ഇതിനു പുറമെയാണ് കോള നിര്‍മാണത്തിനായി ജലമൂറ്റുന്നത്.
കേരളത്തില്‍ പ്ലാച്ചിമടയിലും കൊക്കക്കോള പ്ലാന്റിനെതിരെ ജനങ്ങള്‍ രംഗത്തുണ്ട്.












Click it and Unblock the Notifications