Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗോധ്ര കമ്മിഷന് നാരായണന്‍ കത്തയച്ചു

അഹമ്മദാബാദ്: ഗുജറാത്ത് കലാപം നടക്കുമ്പോള്‍ പൊലീസ് അലംഭാവം കാട്ടിയെന്ന് താന്‍ കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പ്രസ്താവന നടത്തിയിട്ടുണ്ടെന്ന് അറിയിക്കുന്ന മുന്‍ രാഷ്ട്രപതി കെ. ആര്‍. നാരായണന്റെ കത്ത് ഗോധ്ര അന്വേഷണ കമ്മിഷന് ലഭിച്ചു.

ഗുജറാത്ത് കലാപം ശക്തമായി കൈകാര്യം ചെയ്യണമെന്നും ഗുജറാത്തില്‍ സൈന്യത്തെ വിന്യസിക്കണമെന്നും താന്‍ എന്‍ഡിഎ സര്‍ക്കാരിനോടും അന്നത്തെ പ്രധാനമന്ത്രിയായിരുന്ന എ. ബി. വാജ്പേയിയോടും നിര്‍ദേശിച്ചിരുന്നതായി നാരായണന്‍ കേരളത്തിലെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. എന്നാല്‍ തന്റെ നിര്‍ദേശത്തിനനുസരിച്ച് എന്‍ഡിഎ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഈ പ്രസ്താവനകള്‍ നടത്തിയത് സ്ഥിരീകരിക്കുന്ന കത്താണ് നാരായണന്‍ ഗോധ്ര കമ്മിഷന് അയച്ചത്.

കമ്മിഷന് മുന്നില്‍ ഹാജരാവാന്‍ നാരായണന് താത്പര്യമുണ്ടോയെന്ന് അന്വേഷിക്കുന്ന കത്ത് കമ്മിഷന്‍ ഈയിടെ അദ്ദേഹത്തിന് അയച്ചിരുന്നു. താന്‍ കമ്മിഷന് മുന്നില്‍ ഹാജരാവുമോയെന്നതു സംബന്ധിച്ച് നാരായണന്‍ കത്തില്‍ വ്യക്തമാക്കിയിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+