ലാലുവിനെതിരെ കോടതി കുറ്റം ചുമത്തി
റാഞ്ചി: കാലിത്തീറ്റ കുംഭകോണക്കേസില്‍ കേന്ദ്ര റെയില്‍വെമന്ത്രി ലാലു പ്രസാദ് യാദവിനെതിരെ പ്രത്യേക സിബിഐ കോടതി കുറ്റം ചുമത്തി.
ഇപ്പോള്‍ ജാര്‍ഖണ്ഡിലുള്ള ബയിബാസ ട്രഷറിയില്‍ നിന്നും മൃഗക്ഷേമവകുപ്പ് 37 കോടി രൂപ നിയമവിരുദ്ധമായി പിന്‍വലിച്ചതുമായി ബന്ധപ്പെട്ടാണ് ലാലു പ്രസാദ യാദവിനെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.
മുന്‍ ബീഹാര്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്ര, മുന്‍ എംപി രാജസിംഗ് എന്നിവരുള്‍പ്പെടെ മറ്റ് 67 പേര്‍ക്കെതിരെയും കോടതി കുറ്റം ചുമത്തിയിട്ടുണ്ട്. കോടതിയില്‍ ലാലു ഹാജരായി. പ്രത്യേക കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ലാലു വ്യക്തമാക്കി.
കേസില്‍ കുറ്റം ചുമത്തപ്പെട്ട ലാലു രാജിവയ്ക്കണമെന്ന് എന്‍ഡിഎ ആവശ്യപ്പെട്ടു. ഒരു കേന്ദ്രമന്ത്രി കോടതിക്ക് മുമ്പാകെ ഹാജരാകേണ്ടിവന്നിരിക്കുകയാണെന്നും അതിനാല്‍ മന്ത്രിസഭയില്‍ നിന്ന് ലാലുവിനെ പ്രധാനമന്ത്രി പുറത്താക്കണമെന്നും ബിജെപി വക്താവ് വി. കെ. മല്‍ഹോത്ര പറഞ്ഞു.


Click it and Unblock the Notifications