നേപ്പാളിന് ഇന്ത്യ സൈനിക സഹായം തുടരും
ദില്ലി: നേപ്പാളിന് നിരുപാധികമായി സൈനിക സഹായം തുടരാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതായി വിദേശകാര്യമന്ത്രി നട്വര്‍സിംഗ് പറഞ്ഞു.
ആഫ്രോ-ഏഷ്യന്‍ ഉച്ചകോടിയ്ക്കിടെ നടന്ന കൂടിക്കാഴ്ചയില്‍ സൈനികസഹായം പുന:സ്ഥാപിക്കണമെന്ന നേപ്പാള്‍ രാജാവ് ജ്ഞാനേന്ദ്രയുടെ അഭ്യര്‍ഥന പരിഗണിക്കാമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് അറിയിച്ചിരുന്നു. ഫിബ്രവരി ഒന്നിന് നേപ്പാളിലെ സര്‍ക്കാരിനെ പിരിച്ചുവിട്ട് രാജാവ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് ഇന്ത്യ സൈനികസഹായം നിര്‍ത്തിയത്.
അതേ സമയം ജനാധിപത്യ പുന:സ്ഥാപിക്കാതെ നേപ്പാളിന് സൈനിക സഹായം നല്‍കുന്നതിനെ സിപിഎം പൂര്‍ണമായും എതിര്‍ക്കുന്നുവെന്ന് സിപിഎം നേതാവ് നിലോത്പല്‍ ബസു പറഞ്ഞു. തീവ്രവാദികള്‍ക്കെതിരെയായിരിക്കും ആയുധങ്ങള്‍ പ്രയോഗിക്കുകയെന്നും ജനാധിപത്യശക്തികള്‍ക്കെതിരെ ആയുധങ്ങള്‍ പ്രയോഗിക്കില്ലെന്നുമുള്ള കാര്യത്തില്‍ യാതൊരു ഉറപ്പുമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications