Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇ. എം. അഗസ്തിയും ഐ ഗ്രൂപ്പ് വിടുന്നു

തിരുവനന്തപുരം: ഐ ഗ്രൂപ്പ് പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന സൂചനകള്‍ വ്യക്തമായിരിക്കെ ഒരു എംഎല്‍എ കൂടി ഐ ഗ്രൂപ്പ് വിടാന്‍ ഒരുങ്ങുന്നു. ഐ വിഭാഗത്തിലെ പ്രമുഖനായ ഇ. എം. അഗസ്തിയാണ് ഔദ്യോഗികപക്ഷത്തേക്ക് ചായുന്നത്.

പുതിയ പാര്‍ട്ടി രൂപീകരണത്തോട് യോജിപ്പില്ലെന്ന് അദ്ദേഹം ഐ ഗ്രൂപ്പ് നേതാക്കളെ അറിയിച്ചിട്ടുണ്ട്. മെയ് ഒന്നിന് തൃശൂരില്‍ നടക്കുന്ന ഐ ഗ്രൂപ്പ് സംസ്ഥാന കണ്‍വെന്‍ഷനുള്ള ഒരുക്കങ്ങളില്‍ നിന്ന് അഗസ്തി ഇപ്പോള്‍ വിട്ടുനില്‍ക്കുകയാണ്.

കട്ടപ്പനയിലെ തന്റെ വസതിയില്‍ അഗസ്തി പല നേതാക്കളുമായും കൂടിയാലോചന നടത്തിവരികയാണ്. അഗസ്തി ഐ ഗ്രൂപ്പ് വിടുമ്പോള്‍ കൂടെ ഒരു വിഭാഗം രണ്ടാം നിര നേതാക്കളും ഉണ്ടാവാനിടയുണ്ട്.

തൃശൂര്‍ കണ്‍വെന്‍ഷന്‍ നടക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഒരു എംഎല്‍എ കൂടി ഐ ഗ്രൂപ്പ് വിട്ടത് കരുണാകര വിഭാഗത്തിന് ക്ഷീണമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+