ഐ ഗ്രൂപ്പ് യോഗത്തില്‍ പങ്കെടുക്കാന്‍ ഏഴ് എംഎല്‍എമാര്‍ എത്തി
തിരുവനന്തുപുരം: തലസ്ഥാനത്തുള്ള കരുണാകരന്റെ വസതിയില്‍ ഏപ്രില്‍ 25 തിങ്കളാഴ്ച വിളിച്ചുചേര്‍ത്തിട്ടുള്ള യോഗത്തില്‍ പങ്കെടുക്കാനായി ഏഴ് ഐ ഗ്രൂപ്പ് എംഎല്‍എമാര്‍ എത്തി.
എം. എ ചന്ദ്രശേഖരന്‍, എം. പി. ഗംഗാധരന്‍, മാലേത്ത് സരളാദേവി, ശോഭനാ ജോര്‍ജ്, ഡി. സുഗതന്‍ തുടങ്ങിയവരാണ് യോഗത്തിനെത്തിയത്. ഐ ഗ്രൂപ്പില്‍ പെട്ട ഇ. എം. അഗസ്തി, സാവിത്രി ലക്ഷ്മണന്‍, പി. പി. ജോര്‍ജ് എന്നിവര്‍ യോഗത്തിനെത്തിയിട്ടില്ല. മുന്‍ കെപിസിസി ഭാരവാഹികളായ ജി. രതികുമാര്‍, കെ. പി. കുഞ്ഞിക്കണ്ണന്‍ എന്നിവരും യോഗത്തിനെത്തിയിട്ടുണ്ട്.
മെയ് ഒന്നിനു നടക്കുന്ന കണ്‍വെന്‍ഷനു മുന്നോടിയായി പുതിയ പാര്‍ട്ടിയുടെ രൂപവും ഘടനയും ചര്‍ച്ച ചെയ്യാനായാണ് ഐ ഗ്രൂപ്പ് യോഗം.












Click it and Unblock the Notifications