Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രഖ്യാപനം തൃശൂര്‍ കണ്‍വെന്‍ഷനില്‍: മുരളി

തിരുവനന്തപുരം: ഭാവിപരിപാടികള്‍ ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന ഐ ഗ്രൂപ്പ് യോഗം അവസാനിച്ചു. പുതിയ പാര്‍ട്ടിയുടെ രൂപീകരണം സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്തു. പുതിയ പാര്‍ട്ടിയെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ മെയ് ഒന്നിന് നടക്കുന്ന കണ്‍വെന്‍ഷനില്‍ പ്രഖ്യാപിക്കുമെന്ന് കെ. മുരളീധരന്‍ അറിയിച്ചു.

യൂത്ത് കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ ആഗസ്ത് ഒമ്പതിന് യുവജനറാലി സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. മെമ്പര്‍ഷിപ്പ് വിതരണം നടത്താനും ബൂത്ത് തലം മുതല്‍ പാര്‍ട്ടി ശക്തിപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. തങ്ങളുടേതായിരിക്കും യഥാര്‍ഥ കോണ്‍ഗ്രസെന്ന് മുരളി പറഞ്ഞു.

മെയ് ഒന്നിലെ കണ്‍വെന്‍ഷനില്‍ അവതരിപ്പിക്കേണ്ട രാഷ്ട്രീയ, സാമ്പത്തിക പ്രമേയം തയ്യാറാക്കാന്‍ എംഎല്‍എമാരായ പി. ശങ്കരന്‍, എം. പി. ഗംഗാധരന്‍, ഡി. സുഗതന്‍, മുന്‍ എംപി വി. എസ്. ശിവകുമാര്‍ എന്നിവരുള്‍പ്പെട്ട കമ്മിറ്റിയെ ചുമതലപ്പെടുത്തി.

പുതിയ രാഷ്ട്രീയ സഖ്യം സംബന്ധിച്ച വിശദമായ പദ്ധതി ആറ് മാസത്തിനുള്ളില്‍ തയ്യാറാക്കും. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളെ കുറിച്ച് സംസ്ഥാന കണ്‍വെന്‍ഷന്‍ ചര്‍ച്ച ചെയ്യും. കണ്‍വെന്‍ഷനിലെ പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരങ്ങള്‍ കണക്കിലെടുത്തായിരിക്കും പുതിയ രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നത്.

മെയ് ഒന്നിന് നടക്കുന്ന സംസ്ഥാന കണ്‍വെന്‍ഷനില്‍ എംഎല്‍എമാര്‍ പങ്കെടുക്കാനിടയില്ല. കണ്‍വെന്‍ഷനില്‍ പങ്കെടുത്താല്‍ എംഎല്‍എമാരുടെ അംഗത്വം നഷ്ടമാവാന്‍ സാധ്യതയുള്ളതിനാല്‍ ഇക്കാര്യത്തില്‍ കെ. കരുണാകരനായിരിക്കും അന്തിമതീരുമാനമെടുക്കുന്നത്.

പ്രണബ് മുക്കര്‍ജിയുമായി കരുണാകരന്‍ ടെലഫോണ്‍ സംഭാഷണം നടത്തിയെന്ന റിപ്പോര്‍ട്ടിനെ കുറിച്ച് ചോദിച്ചപ്പോള്‍ അത് വ്യക്തിപരമായ സംഭാഷണം മാത്രമാണെന്നായിരുന്നു മുരളിയുടെ മറുപടി.

യോഗത്തില്‍ ഏഴ് എംഎല്‍എമാര്‍ പങ്കെടുത്തു. ഇ. എം. അഗസ്തിയും മെയ് ഒന്നിലെ കണ്‍വെന്‍ഷനായുള്ള ഒരുക്കങ്ങള്‍ നടത്തിവരുന്ന ടി. വി. ചന്ദ്രമോഹനും യോഗത്തില്‍ പങ്കെടുക്കാനാവില്ലെന്ന് നേരത്തെ അറിയിച്ചിരുന്നതായി ഗ്രൂപ്പ് വൃത്തങ്ങള്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+