സ്വത്തുതര്‍ക്കം: നടി ജോമോള്‍ കോടതിയില്‍
കുന്നമംഗലം: പ്രശസ്ത മലയാള ചലച്ചിത്രനടി ജോമോള്‍ സ്വത്തുതര്‍ക്കവുമായി കോടതിയില്‍. തന്റെ സ്വത്തുക്കള്‍ ബന്ധുക്കള്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നെന്ന് പരാതിയുമായാണ് ജോമോള്‍ കുന്നമംഗലം ഫസ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലെത്തിയത്.
ഇന്റര്‍നെറ്റ് ചാറ്റിംഗിലൂടെ പരിചയപ്പെട്ട് ചന്ദ്രശേഖര്‍ എന്ന മറൈന്‍ എഞ്ചിനീയറെ വിവാഹം ചെയ്തതിനു ശേഷം മുംബൈയിലാണ് ജോമോള്‍ താമസിക്കുന്നത്. സിനിമാരംഗത്തു നിന്ന് താന്‍ സമ്പാദിച്ച സ്വത്തുക്കള്‍ ബന്ധുക്കള്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നെന്ന പരാതി നല്‍കാന്‍ ഏപ്രില്‍ 22 വെള്ളിയാഴ്ച കോഴിക്കോടെത്തിയ ജോമോള്‍ ഇതുവരെ മാതാപിതാക്കളെ കണ്ടിട്ടില്ല.
വിവാഹത്തിനായി ഗൗരിയെന്ന പേരില്‍ ഹിന്ദുമതം സ്വീകരിച്ച ജോമോള്‍ വിവാഹശേഷം ആദ്യമായാണ് കോഴിക്കോടെത്തുന്നത്. ഭര്‍ത്താവും എട്ടുമാസം പ്രായമായ മകള്‍ ആര്യയും ജോമോളോടൊപ്പമുണ്ട്.
പരാതിയുമായി സിറ്റിപൊലീസ് കമ്മീഷണറെ കാണാനിരിക്കുന്ന ജോമോള്‍ പ്രശ്നം വിവരിക്കാന്‍ വാര്‍ത്താസമ്മേളനവും വിളിച്ചിട്ടുണ്ട്.
ജോമോള്‍ക്കു മുന്‍പ് പ്രശസ്തനടിയായ മീരാജാസ്മിന്‍ സ്വത്തുതര്‍ക്കവുമായി ബന്ധപ്പെട്ട് കോടതിയിലെത്തിയത് ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.












Click it and Unblock the Notifications