Get Updates
Get notified of breaking news, exclusive insights, and must-see stories!

അക്കാദമി അധ്യക്ഷനാകാനില്ലെന്ന് കാവാലം

തിരുവനന്തപുരം: കേന്ദ്ര സംഗീത നാടക അക്കാദമി ചെയര്‍മാനാകുന്നതില്‍ തനിക്ക് താത്പര്യമില്ലെന്ന് കാവാലം നാരായണപ്പണിക്കര്‍. അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തെത്താന്‍ വേണ്ടിയാണ് കാവാലം പരാതികള്‍ ഉന്നയിക്കുന്നതെന്നും വൈസ് ചെയര്‍മാന്‍ സ്ഥാനം രാജിവച്ചതെന്നുമുള്ള അക്കാദമി അധ്യക്ഷ സോണാല്‍ മാന്‍സിംഗിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സോണാലിന്റെ പ്രവര്‍ത്തനങ്ങളോട് യോജിപ്പില്ലെന്നും അവര്‍ അധ്യക്ഷയായിരിക്കുന്നിടത്തോളം അക്കാദമിയില്‍ തുടരാന്‍ താത്പര്യമില്ലെന്നുമാണ് താന്‍ പറഞ്ഞത്. അതിനര്‍ഥം അവര്‍ അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് മാറിയാല്‍ പകരം തന്നെയേല്പിക്കണമെന്നല്ല.

അക്കാദമി അംഗത്വത്തില്‍ നിന്നുള്ള ബാലമുരളികൃഷ്ണയുടെ രാജി 25 ദിവസം മുമ്പെങ്കിലും സോണാല്‍ സ്വീകരിച്ചിട്ടുണ്ട്. അത് അക്കാദമി നിര്‍വാഹക സമിതി യോഗത്തില്‍ സെക്രട്ടറി പറഞ്ഞിരുന്നതാണ്. എന്നാല്‍ രാജി സ്വീകരിച്ചിട്ടില്ലെന്നാണ് സോണാലിന്റെ ഇപ്പോഴത്തെ നിലപാട്. രാജി സ്വീകരിച്ചിട്ടില്ലെങ്കില്‍ അക്കാദമി യോഗത്തില്‍ പങ്കെടുക്കാനായി ബാലമുരളികൃഷ്ണക്ക് എന്തുകൊണ്ട് നോട്ടീസ് അയച്ചില്ല?

രാജിക്കത്ത് കിട്ടിയപ്പോള്‍ സ്വയം തീരുമാനമെടുത്തതിന് ശേഷം ഇപ്പോള്‍ സോണാല്‍ നിലപാട് മാറ്റുകയാണ്. വൈസ് ചെയര്‍മാനായ തന്നോടോ മറ്റംഗങ്ങളോടോ ആലോചിക്കാതെയാണ് ഇക്കാര്യത്തില്‍ അവര്‍ തീരുമാനമെടുത്തത്.

അക്കാദമിയുടെ പുരോഗതി മാത്രമാണ് ലക്ഷ്യമെന്നും അത് നല്ല നിലയില്‍ പ്രവര്‍ത്തിക്കണമെന്ന് ആഗ്രഹമുണ്ടെന്നും കാവാലം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+