കെപിസിസിയുടെ ഉപ്പുസത്യഗ്രഹ അനുസ്മരണ പദയാത്ര തുടങ്ങി
കണ്ണൂര്‍: കെപിസിസിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഉപ്പുസത്യഗ്രഹ അനുസ്മരണ പദയാത്ര തളിപ്പറമ്പ് പൂക്കോത്തും നടയിലുള്ള കോണ്‍ഗ്രസ് ഭവനില്‍ നിന്നും ആരംഭിച്ചു. പയ്യന്നൂരിലെ ഉളിയത്ത് കടവില്‍ യാത്ര അവസാനിക്കും.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള, മന്ത്രി കെ. സി. വേണുഗോപാല്‍, എ. കെ. ആന്റണി, എ. സി. ജോസ്, കെ. സുധാകരന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, ജി. കാര്‍ത്തികേയന്‍, തലേക്കുന്നില്‍ ബഷീര്‍, ഷാനിമോള്‍ ഉസ്മാന്‍, എം. എസ്. സുന്ദരേശ്വരന്‍ പിള്ള തുടങ്ങിയവര്‍ പദയാത്രയില്‍ പങ്കെടുക്കുന്നുണ്ട്.
വൈകുന്നേരം നാലിന് പെരുമ്പ പുഴയുടെ തീരത്തുവച്ച് യാത്രക്ക് സ്വീകരണം നല്‍കും. തുടര്‍ന്ന് റാലിയില്‍ പങ്കെടുക്കുന്നവര്‍ ഉളിയത്ത് കടവിലെത്തി ഉപ്പുസത്യഗ്രഹസ്മാരക സ്തൂപത്തില്‍ പുഷ്പാര്‍ച്ചന നടത്തും. അഞ്ചുമണിയോടെ പൊലീസ് മൈതാനിയില്‍ സമാപന സമ്മേളനം നടക്കും.
സമ്മേളനത്തില്‍ ഗാന്ധിജിയുടെ ചെറുമകന്‍ തുഷാര്‍ ഗാന്ധി, വയലാര്‍ രവി തുടങ്ങിയര്‍ പങ്കെടുക്കും.












Click it and Unblock the Notifications