ദണ്ഡിയാത്ര നടത്താന്‍ മുഖ്യമന്ത്രിക്ക് അര്‍ഹതയില്ല: മുരളീധരന്‍
കണ്ണൂര്‍: ദണ്ഡി അനുസ്മരണ യാത്ര നടത്താന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അര്‍ഹതയില്ലെന്ന് കെ.മുരളീധരന്‍. ബ്രിട്ടീഷുകാര്‍ ഉപ്പിന് നികുതിയേര്‍പ്പെടുത്തിയപ്പോഴാണ് ഗാന്ധിജി ഉപ്പുസത്യാഗ്രഹം നടത്തിയത്. വാറ്റ് നിയമത്തിലൂടെ ഉപ്പിനു വില കയറ്റിയ ഉമ്മന്‍ചാണ്ടി ദണ്ഡിയാത്ര നടത്തുന്നത് പരിഹാസ്യമാണെന്നും മുരളീധരന്‍ പറഞ്ഞു.
ഇതു കൂടാതെ മാധ്യമപ്രവര്‍ത്തകര്‍ക്കായി ദില്ലിയില്‍ മദ്യവിരുന്നു നടത്തിയ ആളാണ് ഉമ്മന്‍ചാണ്ടി. ബാര്‍ ലൈസന്‍സുകള്‍ യഥേഷ്ടം നല്‍കി കേരളത്തെ മദ്യത്തില്‍ മുക്കിയ ഒരാള്‍ക്ക് ഗാന്ധിജിയെ ഓര്‍ക്കാന്‍ കൂടി യോഗ്യതയില്ല.
ദണ്ഡിയാത്രയില്‍ പങ്കെടുത്ത മറ്റൊരു നേതാവ് വയലാര്‍ രവിയാണ്. കോട്ടയത്ത് ഭാര്യയെ ജയിപ്പിക്കാന്‍ ആര്‍എസ് എസുകാരോട് വോട്ടു ചോദിച്ചയാളാണ് രവി.
ഐ ഗ്രൂപ്പില്‍ നിന്ന് ചിലര്‍ ഒഴിഞ്ഞു പോയിട്ടുണ്ട്, സ്റേജില്‍ സ്ഥലം മെനക്കെടുത്തുക മാത്രമാണ് അവര്‍ ചെയ്തിട്ടുള്ളത്. ഇവരൊഴിഞ്ഞു പോയത് ഗ്രൂപ്പിനു ഗുണം ചെയ്യും. ഐ ഗ്രൂപ്പിനെ ഇനി പുതിയ നേതൃത്വമായിരിക്കും നയിക്കുക.
കേന്ദ്രം ഭരിക്കാന്‍ സോണിയാഗാന്ധി ഉണ്ടാക്കിയതുപോലൊരു സഖ്യം പഞ്ചായത്തു തെരഞ്ഞെടുപ്പോടെ നിലവില്‍ വരും. വരുന്ന തെരഞ്ഞെടുപ്പില്‍ ഒരു കോണ്‍ഗ്രസുകാരന്‍ പോലും ജയിച്ചുകയറില്ല. തെരഞ്ഞെടുപ്പു കഴിയുന്നതോടെ ഔദ്യോഗിക പക്ഷത്തെ എംഎല്‍എമാര്‍ മുന്‍എംഎല്‍എമാര്‍ എന്ന പേരിലായിരിക്കും അറിയപ്പെടുകയെന്നും മുരളി പറഞ്ഞു.












Click it and Unblock the Notifications