Get Updates
Get notified of breaking news, exclusive insights, and must-see stories!

റോഡപകടങ്ങളില്‍ ദിവസേന എട്ടു മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് റോഡപകടങ്ങളില്‍ ദിവസേന എട്ടുപേര്‍ വീതം മരിക്കുന്നുണ്ടെന്ന് ദേശീയ ഗതാഗത ആസൂത്രണ-ഗവേഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്.

രാജ്യത്തിന്റെ ആകെ ജനസംഖ്യയില്‍ 3.1 ശതമാനം മാത്രമാണ് കേരളത്തിലെ ജനസംഖ്യയെങ്കിലും 2004ല്‍ രാജ്യത്തു നടന്ന ആകെ റോഡപകടങ്ങളില്‍ 12 ശതമാനം കേരളത്തിലാണ് ഉണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

2004ല്‍ ആകെ 41,220 അപകടങ്ങളിലായി 3059 പേരാണ് സംസ്ഥാനത്ത് മരിച്ചത്. ദിവസവും 108 റോഡപകടങ്ങള്‍ വീതം സംസ്ഥാനത്ത് നടക്കുന്നുണ്ടെന്നാണ് കണക്ക് . ഇതില്‍ എട്ടുപേര്‍ വീതം മരിക്കുകയും 133 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്യുന്നുണ്ട്.

ദേശീയതലത്തില്‍ 1000 വാഹനങ്ങള്‍ക്ക് 7.5 ശതമാനം അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ കേരളത്തിലിത് 1000 വാഹനങ്ങള്‍ക്ക് 15 എന്ന കണക്കിലാണ്.1998ല്‍ ദിവസേന 90 എന്ന കണക്കില്‍ നിന്നും 2004ല്‍ 113 ആയി സംസ്ഥാനത്തുണ്ടാകുന്ന റോഡപകടങ്ങള്‍ വര്‍ദ്ധിച്ചു.

ദേശീയ പാതകളിലാണ് ഏറ്റവും കൂടുതല്‍ അപകടങ്ങളുണ്ടാകുന്നത്. അശ്രദ്ധമായി വാഹനമോടിക്കുന്നതാണ് സംസ്ഥാനത്തുണ്ടാകുന്ന 98 ശതമാനം അപകടങ്ങള്‍ക്കും കാരണം.

ഏറ്റവും കൂടുതല്‍ ഇരുചക്രവാഹന അപകടങ്ങളുണ്ടാകുന്നത് കൊച്ചിയിലാണ്. കോഴിക്കോടും തൃശൂരുമാണ് കൂടുതല്‍ ബസപകടങ്ങള്‍ നടക്കുന്നത്.

സംസ്ഥാനത്തെ വാഹനങ്ങളുടെ എണ്ണം എല്ലാ വര്‍ഷവും 10 ശതമാനം വീതം വര്‍ദ്ധിക്കുന്നുണ്ട്. വാഹനഗതാഗതം വര്‍ഷത്തില്‍ 10മുതല്‍ 11 ശതമാനം വരെ വര്‍ദ്ധിക്കുന്നു. 2003ല്‍ സംസ്ഥാനത്ത് ആകെ രജിസ്റര്‍ ചെയ്ത വാഹനങ്ങളുടെ എണ്ണം 25,52,171 ആണ്. ഇവയില്‍ 68 ശതമാനം ഇരുചക്രവാഹനങ്ങളാണ്. 18 ശതമാനം ഓട്ടോറിക്ഷകളും. ദിവസം പ്രതി 650 പുതിയ വാഹനങ്ങളാണ് സംസ്ഥാനത്തെത്തിച്ചേരുന്നത്. ഇവയില്‍ 440 എണ്ണം ഇരുചക്രവാഹനങ്ങളാണ്.

വര്‍ദ്ധിച്ചു വരുന്ന വാഹനഗതാഗതമാണ് സംസ്ഥാനത്ത് റോഡപകടങ്ങള്‍ വര്‍ദ്ധിക്കാനുള്ള പ്രധാന കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+