ഹിന്ദുമുന്നണിയുമായി ചര്‍ച്ചക്കു തയ്യാര്‍: ബിജെപി
തൃശൂര്‍: എന്‍എസ്എസ്, എസ്എന്‍ഡിപി എന്നിവയുമായി ബിജെപി ചര്‍ച്ച നടത്താന്‍ തയ്യാറെന്ന് പാര്‍ട്ടി ദേശീയ സെക്രട്ടറി എല്‍. ഗണേശ് പറഞ്ഞു. സംസ്ഥാന കോണ്‍ഗ്രസിലുണ്ടായിട്ടുള്ള പിളര്‍പ്പ് ബിജെപിക്കു ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
പിന്നോക്ക സമുദായങ്ങളോടുള്ള എന്‍എസ്എസ്, എസ്എന്‍ഡിപി നയവും ബിജെപി നയവും ഒരുപോലെയാണ്. സംസ്ഥാനത്തെ രാഷ്ട്രീയസ്ഥിതിഗതികള്‍ വിലയിരുത്താന്‍ ബിജെപി തിരുവനന്തപുരത്ത് മെയ് 24, 25 തീയതികളില്‍ ചിന്തന്‍ ബൈഠക് നടത്തും. മുതിര്‍ന്ന ബിജെപി നേതാക്കളായ വെങ്കയ്യനായിഡു, സഞ്ജയ് ജോഷി എന്നിവര്‍ പങ്കെടുക്കും.
യുവമോര്‍ച്ചയുടെ മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന സംസ്ഥാനസമ്മേളനം ഏപ്രില്‍ 29ന് തിരുനാവായില്‍ നടക്കുമെന്നും ഗണേശ് അറിയിച്ചു.












Click it and Unblock the Notifications