Get Updates
Get notified of breaking news, exclusive insights, and must-see stories!

പന്ത് മുരളിയുടെ കോര്‍ട്ടില്‍: ടോം വടക്കന്‍

തിരുവനന്തപുരം: നയതന്ത്രജ്ഞത പ്രകടമാക്കി കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനുള്ള സുവര്‍ണാവസരമാണ് ം കെ. മുരളീധരന് മുന്നിലുള്ളതെന്നും പന്ത് ഇപ്പോള്‍ മുരളിയുടെ കോര്‍ട്ടിലാണെന്നും എഐസിസി സെക്രട്ടറി ടോം വടക്കന്‍.

മുരളിയെ സംബന്ധിച്ചിടത്തോളം മെയ് ഒന്ന് അിപരീക്ഷയുടെ ദിനമാണ്. പാര്‍ട്ടി പിളര്‍ത്തണോ വേണ്ടയോ എന്നതാണ് അദ്ദേഹത്തിന് മുന്നിലുള്ള അിപരീക്ഷ. അിപരീക്ഷയില്‍ മുരളി തന്റെ വിശുദ്ധി തെളിയിക്കട്ടെയെന്ന് ടോം വടക്കന്‍ പറഞ്ഞു.

സാഹചര്യത്തിന് അനുസരിച്ച് ഉയര്‍ന്ന് നേതൃഗുണം പ്രകടിപ്പിക്കാന്‍ കെ. കരുണാകരന്‍ തയ്യാറാകണം. വിശ്വാസികളുടെ പിതാവായ എബ്രഹാം ദൈവഹിത പ്രകാരം മകനെ ബലിയര്‍പ്പിക്കാന്‍ തയ്യാറായതുപോലുള്ള അവസരമാണ് കരുണാകരന് മുന്നില്‍ വന്നുപെട്ടിരിക്കുന്നത്- ടോം വടക്കന്‍ പറഞ്ഞു.

നേരത്തെ ടോം വടക്കന്‍ മുരളിയുമായി ടെലഫോണില്‍ സംഭാഷണം നടത്തി. ഒത്തുതീര്‍പ്പിന് യാതൊരു സാധ്യതയും ഇനിയില്ലെന്ന നിലപാടാണ് മുരളി വടക്കനെ അറിയിച്ചത്. തൃശൂര്‍ സ്വദേശിയായ ടോം വടക്കന്‍ സ്വകാര്യ സന്ദര്‍ശനത്തിനായാണ് കേരളത്തിലെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+