Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്മജയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ശുപാര്‍ശ ചെയ്തിട്ടില്ല: രവി

കണ്ണൂര്‍: കരുണാകരന്റെ മകള്‍ പത്മജയെ ലോക്സഭാ സ്ഥാനാര്‍ത്ഥിയാക്കാന്‍ താന്‍ ശുപാര്‍ശ ചെയ്തുവെന്ന എ.കെ ആന്റണിയുടെ പ്രസ്താവന ശരിയല്ലെന്ന് വയലാര്‍ രവി.

മുകുന്ദപുരത്ത് വി. ബലറാമിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നായിരുന്നു തന്റെ നിലപാട്. ജയിക്കാനുള്ള സാധ്യത മുന്നില്‍കണ്ടാണ് ബലറാമിന്റെ പേര്‍ പറഞ്ഞതും. ശിവരാജ് പാട്ടീല്‍ അധ്യക്ഷനായ സ്ക്രീനിംഗ് കമ്മറ്റി മുന്‍പാകെയാണ് ഈ ശുപാര്‍ശ മുന്നോട്ടുവച്ചത്.

വടകരയില്‍ മാത്രമാണ് ഗ്രൂപ്പിനു വേണ്ടി സീറ്റു ചോദിച്ചത്. കെ.സുധാകരന്‍ മുന്നോട്ടുവച്ച രണ്ടു പേരെ പരിഗണിക്കുന്നതില്‍ സാങ്കേതിക തടസമുണ്ടെന്നു പറഞ്ഞപ്പോള്‍ മമ്പറം ദിവാകരന്റെ പേര്‍ പറഞ്ഞു.

രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി കരുണാകരനെ ആദ്യമായി ശുപാര്‍ശ ചെയ്തത് താനായിരുന്നു. പ്രശ്നപരിഹാരമെന്നുള്ള മാര്‍ഗമെന്ന നിലക്കായിരുന്നു അത്. തിരഞ്ഞെടുപ്പു സമയത്ത് ഐക്യം എന്ന പേരിലുണ്ടാക്കിയത് താത്കാലിക ഒത്തുതീര്‍പ്പാണെന്ന ഒരു തോന്നലുണ്ടാക്കി. ഇതാണ് കോണ്‍ഗ്രസിന്റെ പരാജയത്തിനു കാരണമായത്.

പാര്‍ട്ടി പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തില്‍ കൂറുള്ള ഒരു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പ്രസ്താവനായുദ്ധത്തിനു നില്‍ക്കാതെ താന്‍ ഹൈക്കമാന്റിനോടു ചേര്‍ന്നു നില്‍ക്കുകയാണ്.

മലപ്പുറത്തു നിന്നും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷകള്‍ക്കു ജയിക്കുന്നത് ചോദ്യക്കടലാസ് ചോര്‍ന്നുകിട്ടുന്നതു മൂലമാണെന്ന വി. എസിന്റെ പ്രസ്താവന വളര്‍ന്നു വരുന്ന തലമുറയോടു ചെയ്യുന്ന തെറ്റാണ്. വര്‍ഗീയവിദ്വേഷം വളര്‍ത്തുന്ന ഇത്തരം പ്രസ്താവനകള്‍ സിപിഎം നേതാവിന്റെ ഭാഗത്തുനിന്നുണ്ടാകരുതായിരുന്നെന്നും വയലാര്‍ രവി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+