മെയ് ഒന്നിന് എന്തുനടന്നാലും ഒന്നുമില്ല: വി.എസ്
കോട്ടയം: മെയ് ഒന്നിന് എന്തു നടന്നാലും സിപിഎമ്മിന് ഒന്നുമില്ലെന്ന് പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്‍. നെല്ല്സംഭരണ പ്രശ്നത്തില്‍ ശക്തമായ സമരങ്ങള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കരുണാകരനും ആന്റണിയും ഉമ്മന്‍ചാണ്ടിയും ഒന്നിച്ചുനിന്ന കോണ്‍ഗ്രസിനെയാണ് എല്‍ഡിഎഫ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തിയത്. അതുകൊണ്ട് കോണ്‍ഗ്രസില്‍ എന്തു സംഭവിച്ചാലും കാര്യമാക്കുന്നില്ല. കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയുണ്ടാകണേ എന്ന് എപ്പോഴും ആഗ്രഹിച്ചുകൊണ്ടിരിക്കുന്നവരല്ല എല്‍ഡിഎഫ്.
യുഡിഎഫ് ഇല്ലാതായിക്കഴിഞ്ഞു. ഇപ്പോഴുള്ളത് യുഡിഎഫിന്റെ അവശിഷ്ടങ്ങള്‍ മാത്രമാണ്.
നെല്ലുസംഭരണ പ്രശ്നത്തില്‍ ശക്തമായ സമരങ്ങള്‍ ആവിഷ്കരിക്കും. റാലി നടത്താന്‍ അരി മില്‍ മുതലാളിമാരില്‍ നിന്ന് പണം പിരിക്കുന്ന ഉമ്മന്‍ചാണ്ടിയില്‍ നിന്നും ഇക്കാര്യത്തില്‍ നെറികേട് മാത്രമേ പ്രതീക്ഷിക്കാനാവൂ. നിരാഹാര സത്യസ്രഹം പോലുള്ള ഗാന്ധിയന്‍ സമരമാര്‍ഗങ്ങളോട് കോണ്‍ഗ്രസുകാര്‍ക്ക് പുച്ഛമാണ്. അതുകൊണ്ടു നിരാഹാരത്തിനില്ലെന്നും മറ്റു സമരമാര്‍ഗങ്ങള്‍ അവലംബിക്കുമെന്നും അച്യുതാനന്ദന്‍ പറഞ്ഞു.












Click it and Unblock the Notifications