ഇന്ത്യക്കാരായ എഞ്ചിനീയര്‍മാര്‍ മലേഷ്യയില്‍ അറസ്റില്‍
ക്വാലാലംപൂര്‍: അനധികൃത കുടിയേറ്റക്കാരെന്ന സംശയത്തില്‍ ഇന്ത്യയിലെ പ്രമുഖ സോഫ്റ്റ്വേര്‍ കമ്പനിയായ എച്ച്സിഎല്ലിലെ രണ്ട് ഇന്ത്യന്‍ എഞ്ചിനീയര്‍മാരെ മലേഷ്യന്‍ അധികൃതര്‍ അറസ്റുചെയ്തതായി ഇന്ത്യന്‍ എംബസി അറിയിച്ചു.
നിയമനാനുസൃതമായ വിസ ഇവരുടെ പക്കലുണ്ടായിരുന്നെങ്കിലും സംശയത്തിന്റെ പേരിലാണ് ഒരു ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഇവരെ അറസ്റു ചെയ്തത്.
അനധികൃത താമസക്കാരെ കണ്ടെത്താന്‍ മലേഷ്യന്‍ സര്‍ക്കാരിനെ സഹായിക്കുന്ന സംഘടനയാണ് ഇവരെ അറസ്റു ചെയ്തത്. പാസ്പോര്‍ട്ട് അപ്പോള്‍ കൈവശമില്ലായിരുന്നെന്ന കാരണത്താല്‍ ഇവരെ അറസ്റ്റു ചെയ്ത സംഘം അനധികൃത കുടിയേറ്റക്കാരെ പാര്‍പ്പിച്ചിരിക്കുന്ന ജയിലിലടക്കുകയും ചെയ്തു. എച്ച്സിഎല്‍ അധികൃതര്‍ കാര്യങ്ങള്‍ ധരിപ്പിച്ചിട്ടും ഇവരെ വിട്ടയക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല.
പാസ്പോര്‍ട്ട് കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെട്ടതു മൂലം എഞ്ചിനീയര്‍മാരില്‍ ഒരാളെ ജയിലധികൃതര്‍ ഏപ്രില്‍ 24 ഞായറാഴ്ച മോചിപ്പിച്ചു. എമിഗ്രേഷന്‍ വകുപ്പ് അനുവാദം നല്‍കിയിട്ടും രണ്ടാമത്തെയാളെ ഇതുവരെ മോചിപ്പിച്ചിട്ടില്ല. ഇയാളെ ഏപ്രില്‍ 25 തിങ്കളാഴ്ച വൈകീട്ടു വിട്ടയക്കുമെന്നു കരുതുന്നു.












Click it and Unblock the Notifications