കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാഖില്‍ ബോംബുസ്ഫോടനങ്ങളില്‍ 23 മരണം

  • By Staff
Google Oneindia Malayalam News

ബാഗ്ദാദ്: ബാഗ്ദാദില്‍ ഏപ്രില്‍ 24 ഞായറാഴ്ച ഒരു മുസ്ലീംപള്ളിയുടെയും പൊലീസ് അക്കാദമിയുടെയും സമീപങ്ങളിലുണ്ടായ ബോംബാക്രമണങ്ങളില്‍ 23 പേര്‍ മരിച്ചു. 80ലധികം പേര്‍ക്ക് പരിക്കേറ്റു.

ഏപ്രില്‍ 24 ഞായറാഴ്ച വൈകീട്ട് ഷിയ വിഭാഗത്തിന്റെ പള്ളിക്കു സമീപമുണ്ടായ മനുഷ്യബോംബ് സ്ഫോടനത്തിലാണ് 16പേര്‍ കൊല്ലപ്പെടുകയും 50 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്. ബോംബ് സ്ഫോടനമുണ്ടായതിനെ തുടര്‍ന്ന് പള്ളിക്കു പുറത്തേക്കോടിയ ജനങ്ങളുടെ ഇടയിലേക്ക് കാറോടിച്ചു വന്ന മനുഷ്യബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.

തിക്രത്തിലെ പൊലീസ് അക്കാദമിക്കു പുറത്ത് ഇതേ രീതിയിലുണ്ടായ രണ്ട് മനുഷ്യബോംബ് സ്ഫോടനങ്ങളിലായി ചുരുങ്ങിയത് ഏഴു പേര്‍ മരിക്കുകയും 37 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

കഴിഞ്ഞ വെള്ളിയാഴ്ച മറ്റൊരു ഷിയാ മുസ്ലീം പള്ളിക്കുസമീപമുണ്ടായ മനുഷ്യബോംബ് സ്ഫോടനത്തില്‍ ഒന്‍പതു പേര്‍ മരിക്കുകയും 26 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X