ചന്ദ്രമുഖി, മുംബൈ എക്സ്പ്രസ് ഇന്റര്‍നെറ്റില്‍
ചെന്നൈ: ഈയിടെ റിലീസ് ചെയ്ത തമിഴ് ചിത്രങ്ങളായ രജനീകാന്തിന്റെ ചന്ദ്രമുഖി, കമലഹാസന്റെ മുംബൈ എക്സ്പ്രസ്, വിജയ് നായകനായ സച്ചിന്‍ എന്നിവ സൗജന്യമായി ഇന്റര്‍നെറ്റില്‍. തമിഴ്നാട്ടിലെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചുവരുന്ന ഈ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ സൗജന്യമായി പ്രദര്‍ശനത്തിനു വച്ചതിനെതിരെ നിര്‍മാതാക്കള്‍ ഇന്റര്‍പോളിന്റെ സഹായം തേടി.
തമിഴ്നാട്ടിലും കേരള, ആന്ധ്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലും നിറഞ്ഞ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചുവരുന്ന ചിത്രമാണ് രജനീകാന്ത് നായകനായ ചന്ദ്രമുഖി. മുംബൈ എക്സ്പ്രസ്, സച്ചിന്‍ എന്നിവയും മികച്ച പ്രദര്‍ശനവിജയം കൈവരിക്കുമെന്ന് ഉറപ്പായിരിക്കെയാണ് ഈ മൂന്ന് ചിത്രങ്ങളും സൗജന്യമായി ഇന്റര്‍നെറ്റില്‍ വച്ചിരിക്കുന്നത്. tamilextrem.com, lankarsi.com, padakkathchi.com എന്നീ സൈറ്റുകളിലാണ് ഈ ചിത്രങ്ങള്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്ന വിധത്തില്‍ നല്‍കുന്നത്.
കഴിഞ്ഞ ഒരാഴ്ചയായി ഈ സിനിമകള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണെന്ന ഇ-മെയിലുകള്‍ പ്രചരിക്കുന്നുണ്ട്. അന്താരാഷ്ട്രതലത്തിലുള്ള സംഘമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് കരുതുന്നത്. സിംഗപ്പൂര്‍, മലേഷ്യ എന്നീ രാജ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് ഈ വെബ്സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്.
വിദേശരാജ്യങ്ങളിലെ പ്രദര്‍ശനത്തിനായി നല്‍കിയ ഈ ചിത്രങ്ങളുടെ പ്രിന്റുശളില്‍ നിന്നാകാം ഡിവിഡിയായി ഈ വെബ് റെസറ്റുകളിലേക്ക് പകര്‍ത്തിയത് എന്നാണ് കരുതുന്നത്. വിദേശരാജ്യങ്ങളിലെ ചിത്രത്തിന്റെ പ്രദര്‍ശനത്തെ വെബ് റെസറ്റിലെ പ്രദര്‍ശനം ബാധിച്ചിട്ടുണ്ട്.
ഇതുസംബന്ധിച്ച് അന്വേഷണം നടത്തുന്നതിന് ചെന്നൈ പൊലീസ് മുഖേന ഇന്റര്‍പോളിന്റെ സഹായം തേടിയിരിക്കുകയാണ്.
വേദാന്തവുമായി ബന്ധപ്പെട്ട് നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുള്ള അദ്ദേഹം ആധ്യാത്മിക പ്രഭാഷണങ്ങള്‍ക്കായി നിരവധി രാജ്യങ്ങളും സന്ദര്‍ശിച്ചിട്ടുണ്ട്.












Click it and Unblock the Notifications