Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാലു പ്രശ്നം: ഇരുസഭകളും നിര്‍ത്തിവച്ചു

ദില്ലി: ലാലു പ്രസാദ് യാദവിന്റെ രാജിയാവശ്യപ്പെട്ട് ബിജെപി അംഗങ്ങള്‍ ബഹളം വച്ചതിനെ തുടര്‍ന്ന് രാജ്യസഭയും ലോക്സഭയും ഉച്ചവരെ നിര്‍ത്തിവച്ചു.

രാവിലെ ലോക്സഭ സമ്മേളിച്ചയുടന്‍ ബിജെപി രാജ്യസഭാകക്ഷി ഉപനേതാവ് വി.കെ മല്‍ഹോത്ര കഴിഞ്ഞ ദിവസം ലോക്സഭയില്‍ ലാലു പ്രസാദ് യാദവ് നടത്തിയ പ്രസ്താവനകള്‍ കള്ളമാണെന്നു പറഞ്ഞു. ഇതേത്തുടര്‍ന്ന് ബിജെപി, എന്‍ഡിഎ അംഗങ്ങള്‍ ലാലുവിനെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കിയത് ഭരണകക്ഷിയംഗങ്ങളെ പ്രകോപിപ്പിച്ചു.

ബഹളം വകവയ്കാതെ സ്പീക്കര്‍ എ.ബി വാജ്പേയിയെ പ്രസംഗിക്കുന്നതിനായി ക്ഷണിച്ചു. തനിക്കെതിരെ വധശ്രമമുണ്ടായെന്ന ലാലുവിന്റെ പ്രസ്താവന രേഖകളില്‍ നിന്നും നീക്കം ചെയ്യണമെന്നും ലോക്സഭാ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കണമെങ്കില്‍ ലാലുവിനെപ്പോലൊരു മന്ത്രി ലോക്സഭയില്‍ ഉണ്ടാകരുതെന്നും വാജ്പേയി പ്രസ്താവനയില്‍ പറഞ്ഞു. ലാലുവിന്റെ പരാമര്‍ശം നീക്കാനാവില്ലെന്ന സ്പീക്കറുടെ അറിയിപ്പിനെ തുടര്‍ന്ന് സഭയുടെ നടുത്തളത്തിലിറങ്ങിയ അംഗങ്ങള്‍ മുദ്രാവാക്യം വിളി ആരംഭിച്ചതോടെ സഭ നിറുത്തി വച്ചതായി സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി പ്രഖ്യാപിക്കുകയായിരുന്നു.

രാജ്യസഭ സമ്മേളിച്ചപ്പോള്‍ ബിജെപി നേതാവ് വെങ്കയ്യനായിഡു തന്നെ ആക്രമിച്ചത് ആര്‍എസ്എസ്, വിഎച്ച്പി പ്രവര്‍ത്തകരാണെന്ന ലാലു പ്രസാദ് യാദവിന്റെ പ്രസ്താവനയെ എതിര്‍ത്തു. ഇത്തരം പ്രശ്നങ്ങള്‍ ഉന്നയിച്ച് ചോദ്യോത്തര വേള തടസപ്പെടുത്തരുതെന്നും ഇത്തരം കാര്യങ്ങള്‍ പിന്നീട് ചര്‍ച്ച ചെയ്യാമെന്നും ചെയര്‍മാന്‍ ഭൈരോണ്‍സിംഗ് ഷെഖാവത് പറഞ്ഞു. ഇതേത്തുടര്‍ന്നും എന്‍ഡിഎ അംഗങ്ങള്‍ പ്രതിഷേധം തുടര്‍ന്നപ്പോള്‍ ഇതുവകവയ്ക്കാതെ ചോദ്യോത്തരവേള തുടങ്ങാന്‍ ബന്ധപ്പെട്ട അംഗങ്ങളോട് ഷെഖാവത് ആവശ്യപ്പെട്ടു. തുടര്‍ന്ന് ആര്‍ജെഡി അംഗങ്ങലും ബിജെപി അംഗങ്ങളും തമ്മില്‍ കയ്യേറ്റം വരെയെത്തുമെന്ന് അവസ്ഥ വന്നതോടെ സഭ നിര്‍ത്തി വച്ചതായി ഷെഖാവത് അറിയിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+