എന്‍ട്രന്‍സ് എഴുതാന്‍ പോകവെ ബസ് തട്ടി മരിച്ചു
തിരുവനന്തപുരം: മെഡിക്കല്‍-എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ എഴുതാനായി പോകുമ്പോള്‍ വിദ്യാര്‍ഥിനി സ്വകാര്യ ബസ് തട്ടി മരിച്ചു.
പൗഡിക്കോണം മാങ്കോട്ടുകോണം കൃഷ്ണഭവനില്‍ ശ്രീരഞ്ജിനി (18) ആണ് മരിച്ചത്. അച്ഛന്‍ രാമചന്ദ്രന്‍നായരുടെ സ്കൂട്ടറിന്റെ പിറകിലിരുന്ന് പരീക്ഷ നടക്കുന്ന കോട്ടണ്‍ഹില്‍ സ്കൂളിലേക്ക് പോകുകയായിരുന്നു ശ്രീരഞ്ജിനി. പിഎംജിയില്‍ വച്ച് ബസ് തട്ടി റോഡില്‍ വീണ ശ്രീരഞ്ജിനിയുടെ ദേഹത്തിലൂടെ ബസ് കയറിയിറങ്ങി.
അപകടത്തില്‍ രാമചന്ദ്രന്‍നായര്‍ക്ക് പരിക്കേറ്റു. ഇദ്ദേഹത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പട്ടം സെന്റ് മേരീസ് സ്കൂളിലെ വിദ്യാര്‍ഥിനിയായിരുന്നു ശ്രീരഞ്ജിനി.












Click it and Unblock the Notifications