പുനര്‍നിര്‍ണയിച്ച മണ്ഡലങ്ങള്‍ മെയില്‍ നിലവില്‍വരും
തിരുവനന്തപുരം: സംസ്ഥാനത്തെ പുനര്‍നിര്‍ണയിച്ച ലോക്സഭ, നിയമസഭാ മണ്ഡലങ്ങള്‍ മെയ് മധ്യത്തോടെ നിലവില്‍ വരുമെന്ന് മണ്ഡല പുനനിര്‍ണയ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റിസ് കുല്‍ദീപ് സിംഗ് അറിയിച്ചു.
കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലെ സിറ്റിംഗുകളില്‍ ലഭിച്ച പരാതികളും നിര്‍ദേശങ്ങളും പരിശോധിച്ചതിന് ശേഷമായിരിക്കും മണ്ഡലം പുനര്‍നിര്‍ണയം സംബന്ധിച്ച് അന്തിതീരുമാനമെടുക്കുന്നത്. അടുത്തുകിടക്കുന്ന മണ്ഡലങ്ങളായ പാലക്കാടും ഒറ്റപ്പാലവും സംവരണ ലോക്സഭാ മണ്ഡലമായി എന്ന പരാതി പരിഗണിക്കും.
ഇനി പരാതികള്‍ സ്വീകരിക്കില്ലെന്നും അസോസിയേറ്റ് അംഗങ്ങളുമായുള്ള ചര്‍ച്ചക്കു ശേഷം ദില്ലിയില്‍ അന്തിമതീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications